ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം: ഇത്തവണയും രാഷ്‌ട്രപതിയില്ല
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം: ഇത്തവണയും രാഷ്‌ട്രപതിയില്ല
Saturday, October 23, 2021 1:19 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഇ​ത്ത​വ​ണ​യും രാ​ഷ്‌ട്രപ​തി വി​ത​ര​ണം ചെ​യ്യി​ല്ല. രാ​ഷ്‌ട്രപ​തി നേ​രി​ട്ടു അ​വാ​ർ​ഡ് ന​ൽ​കി​യി​രു​ന്ന രീ​തി​ക്ക് ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്.

അ​ന്നു കേ​ന്ദ്ര മ​ന്ത്രി​യാ​യി​രു​ന്ന സ്മൃ​തി ഇ​റാ​നി​യു​ടെ കൈ​യി​ൽ നി​ന്ന് പു​ര​സ്കാ​രം വാ​ങ്ങാ​തെ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ടീ​ന​ട​ൻ​മാ​ർ ഉ​ൾ​പ്പെടെ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന 67-ാമ​ത് ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്‌ട്രപ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു ആ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

നേ​രി​ട്ട് വാ​ങ്ങാ​ത്ത​വ​ർ​ക്ക് അ​വാ​ർ​ഡ് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന രീ​തി​യും അ​വ​സാ​നി​പ്പി​ച്ചു. ഡ​യ​റ​ക്ട്രേ​റ്റ് ഓ​ഫ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഡ​ൽ​ഹി ആ​സ്ഥാ​ന​ത്തു​നി​ന്നു പു​ര​സ്കാ​ര​ങ്ങ​ൾ കൈ​പ്പ​റ്റ​ണം.


65-മ​ത് ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളാ​ണ് രാ​ഷ്ട്ര​പ​തി വി​ത​ര​ണം ചെ​യ്യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു വി​വാ​ദ​മാ​യ​ത്. വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ 66-ാമ​ത് പു​ര​സ്കാ​ര​ങ്ങ​ൾ ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത മ​ര​യ്ക്കാ​ർ: അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച ചി​ത്രം. ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ എ​ട്ടു പു​ര​സ്കാ​ര​ങ്ങ​ളും നോ​ണ്‍ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ളും മ​ല​യാ​ളം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.