കർഷക വേദിക്കരികെ വീണ്ടും നിഹാംഗിന്‍റെ അതിക്രമം
Saturday, October 23, 2021 12:21 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​രം ന​ട​ക്കു​ന്ന ഡ​ൽ​ഹി അ​തി​ർ​ത്തി​യാ​യ സിം​ഗു​വി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നേ​രെ വീ​ണ്ടും നി​ഹാം​ഗ് സി​ക്കു​കാ​ര​ന്‍റെ ആ​ക്ര​മ​ണം.

കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ മ​നോ​ജ് പ​സ്വാ​ൻ എ​ന്ന​യാ​ൾ​ക്ക് നേ​രെ​യാ​ണ് ഇ​ത്ത​വ​ണ അ​ക്ര​മ​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ നി​ന്ന് ഇ​റ​ച്ചി കോ​ഴി വാ​ങ്ങി വ​രി​ക​യാ​യി​രു​ന്ന പ​സ്വാ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ് കോ​ഴി​യി​റ​ച്ചി ആ​വ​ശ്യ​പെ​ടു​ക​യും വ​ഴ​ങ്ങാ​തി​രു​ന്ന​പ്പോ​ൾ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ​സ്വാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഡ​ൽ​ഹി​യി​ലെ സിം​ഗു അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​ക്ഷോ​ഭ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യി നി​ഹാം​ഗു​ക​ളു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യി ദ​ളി​ത് തൊ​ഴി​ലാ​ളി കൊ​ല്ല​പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.