റാവത്തിനെ മാറ്റി, ഹരീഷ് ചൗധരിക്കു പഞ്ചാബിന്‍റെ ചുമതല
Saturday, October 23, 2021 12:21 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഞ്ചാ​​​ബി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഹ​​​രീ​​​ഷ് ചൗ​​​ധ​​​രി​​​യെ നി​​​യ​​​മി​​​ച്ചു. ഹ​​​രീ​​​ഷ് റാ​​​വ​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​ണു ചൗ​​​ധ​​​രി​​​യു​​​ടെ നി​​​യ​​​മ​​​നം. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കേ പ​​​ഞ്ചാ​​​ബി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യി​​​ൽ​​​നി​​​ന്നു ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു ഹ​​​രീ​​​ഷ് റാ​​​വ​​​ത്ത് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണു റാ​​​വ​​​ത്ത്. ന​​​വ​​​ജ്യോ​​​ത് സിം​​​ഗ് സി​​​ദ്ദു​​​വി​​​നോ​​​ട് അ​​​മി​​​ത വി​​​ധേ​​​യ​​​ത്വം പു​​​ല​​​ർ​​​ത്തു​​​ന്നു​​​വെ​​​ന്ന് റാ​​​വ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗി​​​ന്‍റെ എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച് സി​​​ദ്ദു​​​വി​​​നെ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കി​​​യ​​​തും അ​​​മ​​​രീ​​​ന്ദ​​​റി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്കി​​​യ​​​തും റാ​​​വ​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ​​​മൂ​​​ല​​​മാ​​​യി​​​രു​​​ന്നു.


മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ഷ്ട​​​മാ​​​യ അ​​​മ​​​രീ​​​ന്ദ​​​ർ പു​​​തി​​​യ പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
രാ​​​ജ​​​സ്ഥാ​​​ൻ മ​​​ന്ത്രി​​​യാ​​​ണു ഹ​​​രീ​​​ഷ് ചൗ​​​ധ​​​രി. മു​​​ന്പ് ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.