ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് പ്രദീപ് മാജി പാർട്ടി വിട്ടു
Saturday, October 23, 2021 12:21 AM IST
ഭു​​​വ​​​നേ​​​ശ്വ​​​ർ: ഒ​​​ഡീ​​​ഷ കോ​​​ൺ​​​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ജി പാ​​​ർ​​​ട്ടി വി​​​ട്ടു. ഇ​​​ന്ന​​​ലെ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ​​​ഗാ​​​ന്ധി​​​ക്ക് രാ​​​ജി​​​ക്ക​​​ത്ത് കൈ​​​മാ​​​റി. മാ​​​ജി ബി​​​ജെ​​​ഡി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പ്ര​​​മു​​​ഖ ആ​​​ദി​​​വാ​​​സിവി​​​ഭാ​​​ഗം നേ​​​താ​​​വാ​​​യ പ്ര​​​ദീ​​​പ് മാ​​​ജി പാ​​​ർ​​​ട്ടി വി​​​ട്ട​​​ത് കോ​​​ൺ​​​ഗ്ര​​​സി​​​നു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

2009ൽ ​​​ന​​​ബ്‌​​​രം​​​ഗ്പു​​​രി​​​ൽ​​​നി​​​ന്നു ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മാ​​​ജി 2014ലും 2019​​​ലും ബി​​​ജെ​​​ഡി​​​യി​​​ലെ ബാ​​​ല​​​ച​​​ന്ദ്ര മാ​​​ജി​​​യോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ന​​​ബ്‌​​​രം​​​ഗ്പു​​​ർ, മ​​​ൽ​​​ക്കാ​​​ൻ​​​ഗി​​​രി ജി​​​ല്ല​​​ക​​​ളി​​​ലെ ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ന​​​ല്ല സ്വാ​​​ധീ​​​ന​​​മു​​​ള്ള നേ​​​താ​​​വാ​​​ണു പ്ര​​​ദീ​​​പ് മാ​​​ജി. 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് ഒ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ബ കി​​​ഷോ​​​ർ ദാ​​​സ് കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​ഡി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹം ഇ​​​പ്പോ​​​ൾ ഒ​​​ഡീ​​​ഷ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.