ഗൗരി ലങ്കേഷിന്‍റെ കൊലപാതകം: നായിക്കിനെതിരേ സംഘടിത കുറ്റകൃത്യം തടയൽ നിയമം ചുമത്തണമെന്നു സുപ്രീംകോടതി
ഗൗരി ലങ്കേഷിന്‍റെ കൊലപാതകം: നായിക്കിനെതിരേ സംഘടിത കുറ്റകൃത്യം തടയൽ നിയമം ചുമത്തണമെന്നു സുപ്രീംകോടതി
Friday, October 22, 2021 1:20 AM IST
ന്യൂ​ഡ​ൽ​ഹി: ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച മോ​ഹ​ൻ നാ​യി​ക്കി​നെ​തി​രേ സം​ഘ​ടി​ത കു​റ്റ​കൃ​ത്യം ത​ട​യ​ൽ നി​യ​മം ചു​മ​ത്തു​കത​ന്നെ വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​യാ​ളെ ഈ ​വ​കു​പ്പി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​തി​നെ​തി​രേ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ സ​ഹോ​ദ​രി ക​വി​ത ല​ങ്കേ​ഷ് സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം.

ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ​ര​ശു​റാം വാം​ഗ്‌മോറെ അ​ട​ക്കം 19 പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു എ​ങ്കി​ലും ഇ​വ​രു​ടെ വി​ചാ​ര​ണ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. മോ​ഹ​ൻ നാ​യി​ക്കി​നെ​തി​രേ സം​ഘ​ടി​ത കു​റ്റ​കൃ​ത്യം ത​ട​യ​ൽ നി​യ​മം (കെ​സി​ഒ​സി​എ) ചു​മ​ത്തി​യ​ത് റ​ദ്ദാ​ക്കി​യ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ധി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ, ദി​നേ​സ് മ​ഹേ​ശ്വ​രി, സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.


ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ ക​വി​ത ല​ങ്കേ​ഷ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സെ​പ്റ്റം​ബ​ർ 21ന് ​വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.