എയിംസിൽ 8700 നഴ്സിംഗ് ഓഫീസർമാരുടെ ഒഴിവുകൾ
എയിംസിൽ 8700 നഴ്സിംഗ് ഓഫീസർമാരുടെ ഒഴിവുകൾ
Thursday, October 21, 2021 10:43 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ 8700 ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ. ആ​ദ്യ​മാ​യി​ട്ടാ​ണ് എ​യിം​സി​ൽ ഇ​ത്ര​യ​ധി​കം ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 30 വ​യ​സ്.

2021 ഒ​ക്ടോ​ബ​ർ 30 തീ​യ​തി വ​ച്ചാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്ക് മു​ന്നു വ​യ​സും എ​സ്‌​സി, എ​സ്ടി​കാ​ർ​ക്ക് അ​ഞ്ചു വ​യ​സും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ 10 വ​ർ​ഷ​ത്തെ ഇ​ള​വും എ​ക്സ് മി​ലി​ട്ട​റി​ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ള​വും ല​ഭി​ക്കും. ഇ​ന്ത്യ​യി​ലെ എ​ല്ലാ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ഓ​ണ്‍ലൈ​ൻ പ​രീ​ക്ഷാ​കേ​ന്ദ്രം ഉ​ണ്ടാ​കും. ന​വം​ബ​ർ 20നാ​ണ് പ​രീ​ക്ഷ.


ബി​എ​സ്‌​സി ന​ഴ്സിം​ഗ് അ​ല്ലെ​ങ്കി​ൽ ജി​എ​ൻ​എം ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ജി​എ​ൻ​എം ക​ഴി​ഞ്ഞ​വ​ർ​ക്ക് 50 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യം നി​ർ​ബ​ന്ധം. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​വും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും www.aiimsexams.org എ​ന്ന വെ​ബ്സൈ​റ്റി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.