സൈ​നി​ക​നു വീ​ര​മൃ​ത്യു; നാലു ഭീ​ക​ര​രെ വ​ധി​ച്ചു
സൈ​നി​ക​നു വീ​ര​മൃ​ത്യു; നാലു  ഭീ​ക​ര​രെ വ​ധി​ച്ചു
Thursday, October 21, 2021 1:37 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ സൈ​​​നി​​​ക​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സൈ​​​ന്യം വ​​​ധി​​​ച്ചു. ര​​​ണ്ടു സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
കു​​ൽ​​ഗാമിലെ മ​​റ്റൊ​​രു ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ല​​ഷ്ക​​ർ- ഇ-​​തൊ​​യ്ബ ജി​​ല്ലാ ക​​മാ​​ൻ​​ഡ​​ർ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു ഭീ​​ക​​ര​​രെ സൈന്യം വ​​ധി​​ച്ചു.

ഈ​​​യി​​​ടെ യു​​​പി​​​യി​​​ലെ സ​​​ഹ​​​രാ​​​ൻ​​​പു​​​രി​​​ൽ​​​നി​​​ന്നു​​​ള്ള തൊ​​​ഴി​​​ലാ​​​ളി സ​​​ഗീ​​​ർ അ​​​ൻ​​​സാ​​​രി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ ഷോ​​പി​​യാ​​നി​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​രി​​​ലൊ​​​രാ​​​ളാ​​യ ആ​​ദി​​ൽ വാ​​നി. ദ്രാ​​​ഗാ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ദ ​​​റെ​​​സി​​​സ്റ്റ​​​ൻ​​​സ് ഫ്ര​​​ണ്ട്(​​​ടി​​​ആ​​​ർ​​​എ​​​ഫ്) ഭീ​​​ക​​​ര​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ല​​​ഷ്ക​​​ർ​-​​ഇ-​​​തൊ​​​യ്ബ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​മാ​​​ണി​​​ത്.


ഗു​​ൽ​​സാ​​ർ അ​​ഹ​​മ്മ​​ദ് റേ​​ഷി ആ​​ണു കു​​ൽ​​ഗാ​​മി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ല​​ഷ്ക​​ർ ജി​​ല്ലാ ക​​മാ​​ൻ​​ഡ​​ർ. ബി​​ഹാ​​റു​​കാ​​രാ​​യ ര​​ണ്ടു തൊ​​ഴി​​ലാ​​ളി​​ക​​ളെ ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച കൊ​​ല​​പ്പെ​​ടു​​ത്തി​​യ ഭീ​​ക​​ര​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​യാ​​ളാ​​ണു റേ​​ഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.