ജാമ്യം നിഷേധിച്ച് വിചാരണക്കോടതി: ആര്യൻ ഖാൻ ഹൈക്കോടതിയിൽ
ജാമ്യം നിഷേധിച്ച് വിചാരണക്കോടതി: ആര്യൻ ഖാൻ ഹൈക്കോടതിയിൽ
Thursday, October 21, 2021 1:37 AM IST
മും​​​ബൈ: മും​​​ബൈ തീ​​​ര​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രു​​​ന്ന ആ​​​ഡം​​​ബ​​​ര ക​​​പ്പ​​​ലി​​​ൽ ല​​​ഹ​​​രി​​​പാ​​​ർ​​​ട്ടി​​​ക്കി​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ ബോ​​​ളി​​​വു​​​ഡ് സൂ​​പ്പ​​ർ താ​​​ര​​​പു​​​ത്ര​​​ൻ ആ​​​ര്യ​​​ൻ ഖാ​​​ൻ ജാ​​​മ്യം​​​തേ​​​ടി ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ല​​​ഹ​​​രി​​​മ​​​രു​​​ന്ന് കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക​​​കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ബോ​​​ളി​​​വു​​​ഡ് താ​​​രം ഷാ​​​രൂ​​​ഖ് ഖാ​​​ന്‍റെ മ​​​ക​​​നാ​​​യ ആ​​​ര്യ​​​ൻ മേ​​​ൽ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ കേ​​​സ് പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​ന്പോ​​​ൾ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി എ​​​ന്ന് പ്ര​​​ത്യേ​​​ക​​​കോ​​​ട​​​തി ജ​​​ഡ്ജി വി.​​​വി. പാ​​​ട്ടീ​​​ൽ ഒ​​​റ്റ​​​വാ​​​ക്കി​​​ൽ വി​​​ധി​​​പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ ആ​​​ര്യ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ആ​​​ര്യ​​​ൻ ഖാ​​​ന്‍റെ സു​​​ഹൃ​​​ത്ത് അ​​​ർ​​​ബാ​​​സ് മ​​​ർ​​​ച്ച​​​ന്‍റ്, ഫാ​​​ഷ​​​ൻ മോ​​​ഡ​​​ൽ മു​​​ൺ മു​​​ൺ ധ​​​മാ​​​ച്ചേ എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി നി​​​രാ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


നി​​​രോ​​​ധി​​​ത ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​ക​​​ളു​​​മാ​​​യി ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നാ​​​ണു ന​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്. ആ​​​ര്യ​​​നും അ​​​ബ്ബാ​​​സ് മ​​​ർ​​​ച്ച​​​ന്‍റും മും​​​ബൈ ആ​​​ർ​​​ത​​​ർ റോ​​​ഡ് ജ​​​യി​​​ലി​​​ലും ധ​​​മാ​​​ച്ച ബൈ​​​ക്കു​​​ള​​​യി​​​ലെ വ​​​നി​​​താ ജ​​​യി​​​ലി​​​ലും വി​​​ചാ​​​ര​​​ണ​​​ത്ത​​​ട​​​വു​​​കാ​​​രാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണി​​​പ്പോ​​​ൾ‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.