അമരീന്ദറുമായി സഖ്യം: തയാറെന്നു ബിജെപി
അമരീന്ദറുമായി സഖ്യം: തയാറെന്നു ബിജെപി
Thursday, October 21, 2021 1:35 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് വി​ട്ടു പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗു​മാ​യി സ​ഖ്യ​ത്തി​നു ത​യാ​റെ​ന്നു ബി​ജെ​പി. ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗു​മാ​യി സ​ഖ്യ​ത്തി​നു വാ​തി​ലു​ക​ൾ തു​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്നു പ​ഞ്ചാ​ബി​ലെ ബി​ജെ​പി​യു​ടെ ചു​മ​ത​ല​യു​ള്ള നേ​താ​വ് ദു​ഷ്യ​ന്ത് ഗൗ​തം പ​റ​ഞ്ഞു.

ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കി​യാ​ൽ അ​ടു​ത്ത വ​ർ​ഷ​മാ​ദ്യം ന​ട​ക്കു​ന്ന പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ന് ഒ​രു​ക്ക​മാ​ണെ​ന്നു അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണു ബി​ജെ​പി​യു​ടെ ക്ഷ​ണം എ​ത്തി​യ​ത്. പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡി​ന് മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ. എ​ങ്കി​ലും അ​മ​രീ​ന്ദ​റു​മാ​യി സ​ഖ്യ​ത്തി​നു ബി​ജെ​പി​യു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്നു. രാ​ജ്യ​ത്തെ​ക്കു​റി​ച്ചും ദേ​ശീ​യ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും താ​ത്പ​ര്യ​വും ഉ​ത്ക​ണ്ഠ​യു​മു​ള്ള ദേ​ശീ​യ​ത​യു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കാ​ൻ ബി​ജെ​പി എ​ന്നും സ​ന്ന​ദ്ധ​മാ​ണ്.- ദു​ഷ്യ​ന്ത് പ​റ​ഞ്ഞു.


നാ​ലു പ​തി​റ്റാ​ണ്ടാ​യി കോ​ണ്‍ഗ്ര​സു​കാ​ര​നാ​യി​രു​ന്ന ത​ന്നെ ബി​ജെ​പി​യി​ൽ നി​ന്നെ​ത്തി​യ ക്രി​ക്ക​റ്റു ക​ളി​ക്കാ​ര​നു വേ​ണ്ടി ത​ഴ​ഞ്ഞു​വെ​ന്നു അ​മ​രീ​ന്ദ​ർ കു​റ്റ​പ്പെ​ടു​ത്തി. പാ​ക്കി​സ്ഥാ​ൻ നേ​താ​ക്ക​ളു​മാ​യി അ​ടു​പ്പ​മു​ള്ള ന​വ​ജോ​ത് സിം​ഗ് സി​ദ്ദു​വി​നെ അ​തി​ർ​ത്തി സം​സ്ഥാ​ന​ത്ത പി​സി​സി പ്ര​സി​ഡ​ന്‍റാ​ക്കി​യ​തു ദേ​ശ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നും ക്യാ​പ്റ്റൻ ആ​രോ​പി​ച്ചി​രു​ന്നു.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.