ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയാക്കാൻ നീക്കം
ജനന സർട്ടിഫിക്കറ്റ്  പൗരത്വരേഖയാക്കാൻ നീക്കം
Wednesday, October 20, 2021 1:31 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യാ​യി ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നെ മാ​റ്റി യെ​ടു​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി കേ​ന്ദ്രം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി ന​ട​പ്പാ​ക്കു​ന്ന 60 ഇ​ന ക​ർ​മ​പ​രി​പാ​ടി​ക​ളി​ലാ​ണു ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പൗ​ര​ത്വരേ​ഖ​യാ​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​ള്ള​ത്.

നി​ല​വി​ൽ രാ​ജ്യ​ത്ത് പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന​തി​നു മാ​ത്ര​മാ​യി ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ല്ല. അ​തി​നാ​ൽ, ആ​ധു​നി​ക സാ​ങ്കേ​തി സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നെ പൗ​ര​ത്വ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ പ​ദ്ധ​തി.

കോ​വി​ഡ് പ്ര​തി​സ​ന്ധി ത​കി​ടംമ​റി​ച്ച രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കാ​ൻ ചെ​ല​വ് കു​റ​ഞ്ഞ ടാ​ബ്‌​ല​റ്റു​ക​ളും ലാ​പ്ടോ​പ്പു​ക​ളും നി​ർ​മി​ക്കു​ന്ന​ത് ഉ​ൾ​പ്പെടെ​യു​ള്ള​താ​ണ് ക​ർ​മ​പ​രി​പാ​ടി​ക​ൾ. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ത്യേ​ക സ്കോ​ള​ർ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യും. കേ​ന്ദ്രവി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​നാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല.


ഏ​കീ​കൃ​ത പ​രി​സ്ഥി​തി നി​യ​മം രൂ​പീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ക​ർ​മ​പ​ദ്ധ​തി​യി​ലെ മ​റ്റൊ​രു പ്ര​ധാ​ന അ​ജ​ൻ​ഡ. ഇ​തി​ലൂ​ടെ തീ​ര​ദേ​ശ മ​ണ​ൽഖ​ന​ന മേ​ഖ​ല​യി​ലേ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് വ​ഴി തു​റ​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി​യു​ണ്ട്.

വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യും വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്യു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​സ​ന്‍റീ​വ് ന​ൽ​കും. ഭൂ​മി ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ളു​ടെ ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കും. കേ​ന്ദ്ര-സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​നം, പ്ര​വ​ർ​ത്ത​ന മി​ക​വി​ന​നു​സ​രി​ച്ച ജോ​ലി, മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​നല​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ഊ​ന്ന​ൽ ന​ൽ​കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.