കോൺഗ്രസിൽ തെരഞ്ഞെടുപ്പുകാലം വരുന്നു
കോൺഗ്രസിൽ തെരഞ്ഞെടുപ്പുകാലം വരുന്നു
Sunday, October 17, 2021 12:51 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ർ​ഷം ഓ​ഗ​സ്റ്റ് 21നും ​സെ​പ്റ്റം​ബ​ർ 20നും ​ഇ​ട​യി​ൽ ന​ട​ക്കും. അം​ഗ​ത്വ വി​ത​ര​ണം ന​വം​ബ​ർ ഒ​ന്നു മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് വ​രെ.

പു​തു​ക്കി​യ പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക​ പട്ടികയും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​രു​ടെ പ​ട്ടി​ക​യും ജി​ല്ലാ ക​മ്മി​റ്റി ഏ​പ്രി​ൽ 15നു ​മു​ൻ​പാ​യി പ്ര​ഖ്യാ​പി​ക്കും. ബൂ​ത്ത്, ബ്ലോ​ക്ക് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ 16 ഏ​പ്രി​ൽ മു​ത​ൽ മേ​യ് 31 വ​രെ.

ഡി​സി​സി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ണ്‍ ഒ​ന്നിനും ജൂ​ലൈ 20നും ​ഇ​ട​യി​ലും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഉ​ൾ​പ്പെടെയുള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 21 ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലും ന​ട​ക്കും. എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 21നും ​സെ​പ്റ്റം​ബ​ർ 20നും ​ഇ​ട​യി​ലാ​യി​രി​ക്കും.


പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗ​ങ്ങ​ളു​ടെ ഉ​ൾ​പ്പെടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും.

സെ​പ്റ്റം​ബ​ർ-​ഒ​ക്‌ടോ​ബ​ർ മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് ന​വം​ബ​ർ 14 മു​ത​ൽ 29 വ​രെ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.