ഇന്ത്യയെ ഏറ്റവും വലിയ സൈനികശക്തിയാക്കും: മോദി
ഇന്ത്യയെ ഏറ്റവും വലിയ  സൈനികശക്തിയാക്കും: മോദി
Saturday, October 16, 2021 1:09 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​കശ​ക്തി​യാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നാ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന 200 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ്ഥാ​പ​ന​മാ​യ ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്ട​റി ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ച് രൂ​പി​ക​രി​ച്ച ഏ​ഴു ക​ന്പ​നി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ക​ഴി​ഞ്ഞ ജൂ​ണി​ൽ കേ​ന്ദ്രമ​ന്ത്രി​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ച തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്ട​റി ബോ​ർ​ഡ് പി​രി​ച്ചു വി​ട്ട​ത്. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ രം​ഗ​ത്ത് ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഏ​റ്റ​വും സു​താ​ര്യ​മാ​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 41 ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​ഴു ക​ന്പ​നി​ക​ളി​ലേ​ക്ക് ചു​രു​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ന​യ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന് ഏ​ക​ജാ​ല​ക സം​വി​ധാ​നം കൊ​ണ്ടു​വരു​ക​യും ചെ​യ്യു​ന്ന​ത് പ്ര​തി​രോ​ധ രം​ഗ​ത്തെ വ​ൻ​കു​തി​പ്പി​ന് കാ​ര​ണ​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍പു​ർ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡ്വാ​ൻ​സ്ഡ് വെ​പ്പ​ണ്‍സ് ആ​ൻ​ഡ് എക്വിപ്മെ​ന്‍റ് ഇ​ന്ത്യ ലി​മി​റ്റ​ഡ്(​എ​ഡ​ബ്ല്യൂ​ഇ), ഗ്ലൈ​ഡേ​ഴ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡ്(​ജി​ഐ​എ​ൽ), ട്രൂ​പ് കം​ഫ​ർ​ട്ട്സ് ലി​മി​റ്റ​ഡ്(​ടി​ഐ​എ​ൽ), ഡ​റാ​ഡൂ​ണ്‍ ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യ ഓ​പ്റ്റ​ൽ ലി​മി​റ്റ​ഡ്(​ഐ​ഒ​എ​ൽ), ചെ​ന്നൈ​യി​ലെ ആ​ർ​മേ​ഡ് വെ​ഹി​ക്കി​ൾ​സ് നി​ഗം ലി​മി​റ്റ​ഡ്(​എ​വി​എ​എ​ൻ​ഐ), പൂ​ന​യി​ലെ മ്യൂ​ണി​ഷ​ൻ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ്(​എം​ഐ​എ​ൽ), നാ​ഗ്പുരി​ലെ യ​ന്ത്ര ഇ​ന്ത്യ ലി​മി​റ്റ​ഡ്
(​വൈ​ഐ​എ​ൽ) എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​ഴ് പൊ​തു മേ​ഖലാ സ്ഥാ​പ​ന​ങ്ങ​ളാ​യി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ആ​യു​ധ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, സു​ര​ക്ഷാ സാ​മ​ഗ്രി​ക​ൾ മു​ത​ലാ​യ​വ നി​ർ​മിച്ചു ന​ൽ​കു​ക​യാ​ണ് ക​ന്പ​നി​ക​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല. വെ​ർ​ച്വ​ലാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ട​ക്ക​മു​ള്ള​വ​രും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.