മസിനഗുഡിയിൽ നരഭോജിക്കടുവയെ പിടികൂടി
മസിനഗുഡിയിൽ നരഭോജിക്കടുവയെ പിടികൂടി
Saturday, October 16, 2021 1:09 AM IST
നീ​​​ല​​​ഗി​​​രി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ നീ​​​ല​​​ഗി​​​രി​ ജി​​ല്ല​​യി​​ൽ നാ​​​ലു പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ടി-23 ​​​എ​​​ന്ന പേ​​രു​​​ള്ള ന​​​ര​​​ഭോ​​​ജി​​​ക്ക​​​ടു​​​വ​​​യെ ആ​​​ഴ്ച​​​ക​​​ൾ നീ​​​ണ്ട പ​​​രി​​​ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ മ​​​സി​​​ന​​​ഗു​​​ഡി​​​ക്ക​​​ടു​​​ത്തു​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. മ​​​സി​​​ന​​​ഗു​​​ഡി​​​യി​​ലെ നാ​​​ട്ടു​​​കാ​​​രു​​​ടെ പേ​​​ടി​​​സ്വ​​​പ്ന​​​മാ​​​യ ക​​​ടു​​​വ ഇ​​​രു​​​പ​​​തി​​​ലേ​​​റെ ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ​​​യും ആ​​​ടു​​​ക​​​ളെ​​​യും കൊ​​​ന്നി​​​ട്ടു​​​ണ്ട്.

സെ​​​പ്റ്റം​​​ബ​​​ർ 25 മു​​​ത​​​ൽ ക​​​ടു​​​വ​​​യെ കു​​​ടു​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ടു​​​വ​​​യ്ക്കി​​​ര​​​യാ​​​യ​​​വ​​​രി​​​ൽ 85 വ​​​യ​​​സു​​​ള്ള വ​​​യോ​​​ധി​​​ക​​​നും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ക​​​ടു​​​വ​​​യെ ക​​​ണ്ടാ​​​ലു​​​ട​​​ൻ വെ​​​ടി​​​വ​​​യ്ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ട് ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.


കേ​​​ര​​​ള, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ നൂ​​റു പേ​​രു​​ള്ള ദൗ​​​ത്യ​​​സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ങ്കി​​​യാ​​​ന​​​ക​​​ളെ​​​യും ഡ്രോ​​​ണു​​​ക​​​ളും എ​​​ത്തി​​​ച്ചു​​​ള്ള വ്യാ​​​പ​​​ക തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ക​​​ടു​​​വ പി​​​ടി​​​യി​​​ലാ​​​യ​​​ത്. 13 വ​​​യ​​​സു​​​ള്ള ആ​​​ണ്‍​ക​​​ടു​​​വ​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.