ജയ്ഷെ കമാൻഡറെ വധിച്ചു
Thursday, October 14, 2021 1:34 AM IST
ശ്രീനഗർ: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ ഷാം സോഫിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. കാഷ്മീർ ഐജി വിജയ്കുമാർ ഇക്കാര്യം സ്ഥിരീകരിച്ചു.
പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സിആർപിഎഫും സംയുക്തമായാണു ഭീകരരെ നേരിട്ടത്.