അറസ്റ്റിലായ പാക് ഭീകരനിൽനിന്ന് നിർണായക വിവരങ്ങൾ
അറസ്റ്റിലായ പാക് ഭീകരനിൽനിന്ന് നിർണായക വിവരങ്ങൾ
Thursday, October 14, 2021 1:34 AM IST
ന്യൂ​ഡ​ൽ​ഹി: അ​റ​സ്റ്റി​ലാ​യ പാ​ക് ഭീ​ക​ര​ൻ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ഡ​ൽ​ഹി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. പാ​ക്കി​സ്ഥാ​ൻ ചാ​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ യു​മാ​യി ബ​ന്ധ​മു​ള്ള അ​ഷ​റ​ഫ് വ്യാ​ജ രേ​ഖ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

അ​ലി അ​ഹ​മ്മ​ദ് എ​ന്ന വ്യാ​ജ പേ​രി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ ഡ​ൽ​ഹി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും പാ​കി​സ്ഥാ​നു​മാ​യി നി​ര​ന്ത​രം വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.

പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്തി. ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നീ​ക്ക​ങ്ങ​ൾ അ​ട​ക്കം നി​രീ​ക്ഷി​ച്ചി​രു​ന്ന അ​ഷ​റ​ഫ് ആ​റു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ഫോ​ണ്‍ ന​ന്പ​ർ മാ​റ്റി​യി​രു​ന്നു. ന​വ​രാ​ത്രി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.


ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്ക് പു​റ​മേ ഇ​ന്ത്യാ ഗേ​റ്റ്, ഐ​ടി​ഒ​യി​ലെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പ​ഴ​യ ആ​സ്ഥാ​നം, കാ​ഷ്മീ​രി ഗേ​റ്റി​ലു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് ടെ​ർ​മി​ന​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഫോ​ട​നം ന​ട​ത്തു​ന്ന​ത്തി​നു​ള്ള ഗൂഢാലോചനയിൽ ഇ​യാ​ൾ പ​ങ്കാ​ളി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

അ​ക്ര​മം ന​ട​ത്തേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും പാ​ക്കി​സ്ഥാ​ന്‍റെ ചാ​ര​സം​ഘ​ട​നാ​യ ഐ​എ​സ്ഐ യി​ൽ നി​ന്നു​മാ​ണ് അ​ഷ​റ​ഫി​ന് ല​ഭി​ച്ചി​രു​ന്ന​ത്. നാ​ൽ​പ​തു​കാ​ര​നാ​യ അ​ഷ​റ​ഫ് പാ​ക്കി​സ്ഥാ​നി​ലെ കു​ടും​ബ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.