ഡൽഹിയിൽ പാക് ഭീകരൻ പിടിയിൽ
ഡൽഹിയിൽ  പാക് ഭീകരൻ പിടിയിൽ
Wednesday, October 13, 2021 1:17 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ചാ​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്ന ഭീ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

അ​ലി അ​ഹ​മ്മ​ദ് എ​ന്ന വ്യാ​ജ പേ​രി​ൽ ഡ​ൽ​ഹി​യി​ലെ ശാ​സ്ത്രി ന​ഗ​റി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ പേ​ര് മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നാ​ണ്. ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ൽനി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഇ​യാ​ളു​ടെ പ​ക്ക​ൽനി​ന്നു ക​ണ്ടെ​ത്തി. ബം​ഗ്ലാ​ദേ​ശി​ൽനി​ന്ന് സി​ലി​ഗു​ഡി അ​തി​ർ​ത്തി വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.


ഇ​ന്ത്യ​യി​ലെ തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി ഇ​യാ​ൾ രാ​ജ്യ​ത്തു ക​ഴി​ഞ്ഞുകൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ൽ ക​മ്മീ​ഷ​ണ​ർ പ്ര​മോ​ദ് കു​ശ്വ അ​റി​യി​ച്ചു. ന​വ​രാ​ത്രി ഉ​ത്സ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷവേ​ള​ക​ളി​ൽ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.