അമിത് ഖരെ പ്രധാനമന്ത്രിയുടെ ഉപദേശകൻ
അമിത് ഖരെ പ്രധാനമന്ത്രിയുടെ ഉപദേശകൻ
Wednesday, October 13, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​മി​ത് ഖരെ​യെ നി​യ​മി​ച്ചു. ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 30ന് ​സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ചി​രു​ന്നു. 1985 ബാ​ച്ച് ജാ​ർ​ഖ​ണ്ഡ് കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​ന്പോ​ൾ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പീ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​തി​ലും പി​ന്നീ​ട് വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി ആ​യി​രി​ക്കു​ന്പോ​ൾ ഡി​ജി​റ്റ​ൽ മീ​ഡി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കാൻ ചു​ക്കാ​ൻ പി​ടി​ച്ചു. കേ​ന്ദ്രസ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യു​ടെ പ​ദ​വി​യി​ലും പ്ര​തി​ഫ​ല​ത്തി​ലു​ം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് പ്രാ​ഥ​മി​ക നി​യ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.