നാലു ദിവസത്തിനിടെ ഡീസൽ വിലയിൽ 70 പൈസയുടെ വർധന
നാലു ദിവസത്തിനിടെ ഡീസൽ വിലയിൽ  70 പൈസയുടെ വർധന
Monday, September 27, 2021 11:08 PM IST
ന്യൂ​​ഡ​​ൽ​​ഹി: നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ ഡീ​​സ​​ൽ വി​​ല 70 പൈ​​സ വ​​ർ​​ധി​​ച്ചു. ഇ​​ന്ന​​ലെ ലി​​റ്റ​​റി​​ന് 25 പൈ​​സ​​യാ​​ണു വ​​ർ​​ധി​​പ്പി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, പെ​​ട്രോ​​ൾ വി​​ല​​യി​​ൽ മാ​​റ്റ​​മി​​ല്ല. അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​വി​​ല മൂ​​ന്നു വ​​ർ​​ഷ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലാ​​യ​​തി​​നാ​​ൽ ഡീ​​സ​​ൽ, പെ​​ട്രോ​​ൾ വി​​ല വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​നി​​യും ഉ​​യ​​രു​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. ജൂ​​ലൈ 17നു​​ശേ​​ഷം പെ​​ട്രോ​​ൾ​​ വി​​ല​​യി​​ൽ വ​​ർ​​ധ​​ന‍യു​​ണ്ടാ​​യി​​ട്ടി​​ല്ല.

മൂ​​ന്നാ​​ഴ്ച വി​​ല​​യി​​ൽ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്ന ശേ​​ഷം സെ​​പ്റ്റം​​ബ​​ർ 24നാ​​ണ് ഡീ​​സ​​ൽ വി​​ല​​യി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​ത്. ഞാ​​യ​​റാ​​ഴ്ച​​യും വി​​ല വ​​ർ​​ധി​​ച്ചു. ജൂ​​ലൈ​​യി​​ലും ഓ​​ഗ​​സ്റ്റി​​ലും അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​പ​​ണി​​യി​​ൽ വി​​ല​​യി​​ടി​​വു​​ണ്ടാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പെ​​ട്രോ​​ൾ ലി​​റ്റ​​റി​​ന് 65 പൈ​​സ​​യും ഡീ​​സ​​ലി​​ന് 1.25 രൂ​​പ​​യും കു​​റ​​ച്ചി​​രു​​ന്നു.


മേ​​യ് നാ​​ലി​​നും ജൂ​​ലൈ 17നും ​​ഇ​​ട​​യി​​ൽ പെ​​ട്രോ​​ളി​​ന് 11.44 രൂ​​പ​​യും ഡീ​​സ​​സി​​ന് 9.14 രൂ​​പ​​യു​​മാ​​ണു വ​​ർ​​ധി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.