കടൽക്കൊല: ബോട്ടുടമയ്ക്ക് മൂന്നാഴ്ച അനുവദിച്ചു
Monday, September 27, 2021 11:08 PM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ൽ​ക്കൊ​ല കേ​സി​ൽ ബോ​ട്ടു​ട​മ​യ്ക്ക് ല​ഭി​ച്ച ര​ണ്ട് കോ​ടി രൂ​പ​യി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഏ​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളി​ൽ മ​റു​പ​ടി അ​റി​യി​ക്കാ​ൻ സെ​ന്‍റ് ആ​ന്‍റ​ണി ബോ​ട്ടു​ട​മ​യ്ക്ക് മൂ​ന്ന് ആ​ഴ്ച കൂ​ടി സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചു.

ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ങ്മൂ​ല​ത്തി​ൽ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ അ​ധി​ക സ​മ​യം ബോ​ട്ടു​ട​മ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് അം​ഗീ​ക​രി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് ആ​റാ​ഴ്ച​യ്ക്ക് ശേ​ഷം കേ​സ് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.


ക​ഴി​ഞ്ഞ മാ​സം 19ന് ​കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ സെ​ന്‍റ് ആ​ന്‍റ​ണീസ് ബോ​ട്ടു​ട​മ​യ്ക്കു​ള്ള ര​ണ്ട് കോ​ടി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ 15ന് ​പ​ത്ത് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ച്ചു​കൊ​ണ്ട് 2012ലെ ​ക​ട​ൽ​ക്കൊ​ല​ക്കേ​സി​ലെ ഇ​ന്ത്യ​യി​ലെ എ​ല്ലാ ന​ട​പ​ടി​ക​ളും സു​പ്രീം​കോ​ട​തി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.