ഗെഹ്‌ലോട്ടിന്‍റെ സഹോദരനെ ഇഡി ചോദ്യംചെയ്തു
Monday, September 27, 2021 11:08 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെ​​​ഹ്‌​​​ലോ​​​ട്ടി​​​ന്‍റെ മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ഗ്ര​​​സെ​​​യ്ൻ ഗെ​​​ഹ്‌​​​ലോ​​​ട്ടി​​​നെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ചോ​​​ദ്യം​​​ചെ​​​യ്തു. രാ​​​സ​​​വ​​​ളം ക​​​യ​​​റ്റു​​​മ​​​തി​​​ ക്ര​​​മ​​​ക്കേ​​​ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ഡി കേ​​​സെ​​​ടു​​​ത്ത​​​ത്.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ അ​​​ഗ്ര​​​സെ​​​യ്ൻ ഗെ​​​ഹ്‌​​​ലോ​​​ട്ടി​​​ന്‍റെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ഡി റെ​​​യ്ഡ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ അ​​​നു​​​പ​​​മി​​​നെ​​​യും ഇ​​​ഡി ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.