ഓരോ ദിവസവും പുതിയ റിക്കാർഡുകളെന്നു മോദി
ഓരോ ദിവസവും പുതിയ റിക്കാർഡുകളെന്നു മോദി
Sunday, September 26, 2021 9:40 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വാ​ക്സി​നേ​ഷ​നി​ൽ ഇ​ന്ത്യ അ​ന്താ​രാ​ഷ്‌​ട്ര റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ടീം ​ഇ​ന്ത്യ ഓ​രോ ദി​വ​സ​വും പു​തി​യ റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ഒ​രാ​ൾ​ക്കും ഈ ​സു​ര​ക്ഷാ ച​ക്ര​ത്തെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ മോ​ദി പ​റ​ഞ്ഞു. എ​ല്ലാ​വ​രും കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ക​യും മ​റ്റു​ള്ള​വ​രെ വാ​ക്സി​ൻ എ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​റി​ൽ ലോ​ക ന​ദി ദി​നം ആ​ച​രി​ക്കു​ന്ന ദി​വ​സം കൂ​ടി​യാ​ണ്. ന​ദി​ക​ൾ ജ​ലം ഉ​ൾ​പ്പ​ടെ ന​മു​ക്ക് ന​ൽ​കി വ​രു​ന്ന നി​സ്വാ​ർ​ഥ​മാ​യ സേ​വ​നം വി​സ്മ​രി​ക്കാ​വു​ന്ന​ത​ല്ല. ന​ദീ​സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ല്ലാ​വ​രും സ്വ​യ​മേ മു​ന്നോ​ട്ടു വ​ര​ണം.

ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ ന​ദി വ​റ്റി വ​ര​ണ്ടു കി​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ സ്ത്രീ​ക​ളും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും കൂ​ടി കൈ ​കോ​ർ​ത്ത​പ്പോ​ൾ ആ ​ന​ദി മൃ​തി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഇ​പ്പോ​ൾ അ​വി​ടെ ധാ​രാ​ളം വെ​ള്ള​മു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.


എ​ല്ലാ​വ​രും ശു​ചി​ത്വം ഒ​രു ശീ​ല​മാ​ക്കി മാ​റ്റ​ണം. മ​ഹാ​ത്മാ ഗാ​ന്ധി ശു​ചി​ത്വ​ത്തി​ന്‍റെ വ​ക്താ​വ് കൂ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ശു​ചി​ത്വ​ത്തെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​ക്കി മാ​റ്റി​യെ​ന്നും മോ​ദി പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക നെ​യ്ത്തു​കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സ​ഹാ​യി​ക്കാ​ൻ എ​ല്ലാ​വ​രും ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങ​ണ​മെ​ന്നും മോ​ദി ആ​ഹ്വാ​നം ചെ​യ്തു. ബാ​പ്പു​ജി​യു​ടെ ജ​ൻ​മ​ദി​നം ഒ​രാ​ഘോ​ഷ​മാ​ക്കി മാ​റ്റ​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞെ​ത്തി​യ മോ​ദി​ക്ക് ഇ​ന്ന​ലെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് വ​ലി​യ സ്വീ​ക​ര​ണ​മാ​ണു ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.