ഡൽഹി കോടതിയിലെ വെടിവയ്പ് ആസൂത്രിതം
ഡൽഹി കോടതിയിലെ വെടിവയ്പ് ആസൂത്രിതം
Saturday, September 25, 2021 11:53 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി​യി​ലെ വെ​ടി​വ​യ്പ് ആ​സൂ​ത്രി​ത​മാ​യി​രു​ന്നു​വെ​ന്നും സു​ര​ക്ഷാ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്നും ഡ​ൽ​ഹി പോ​ലീ​സ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ ജി​തേ​ന്ദ​ർ മ​ൻ ഗോ​ഗി​യെ (30) അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷ​ത്തി​ൽ കോ​ട​തി മു​റി​യി​ലെ​ത്തി​യ ര​ണ്ടു പേ​ർ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ജ​ഡ്ജി​യു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വെ​ടി​വ​യ്പു ന​ട​ത്തി​യ രാ​ഹു​ൽ, മോ​റി​സ് എ​ന്നി​വ​രെ സു​ര​ക്ഷാ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​കെ 27 വെ​ടി​ക​ളാ​ണ് കോ​ട​തി​മു​റി​യി​ൽ ഉ​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ ക​ടു​ത്ത ആ​ശ​ങ്ക വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


ഗു​ണ്ടാം​സം​ഘ​ങ്ങ​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജ​ഡ്ജി​മാ​രും അ​ഭി​ഭാ​ഷ​ക​രും ആ​വ​ശ്യ​പ്പെ​ട്ടു. അ​ഭി​ഭാ​ഷ​ക​ർ അ​ട​ക്ക​മു​ള്ള​വ​രെ സു​ര​ക്ഷാ പ​ര​ിശോ​ധ​ന​യി​ല്ലാ​തെ കോ​ട​തി​യി​ലേ​ക്കു ക​ട​ത്തി​വി​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​താ​ണു പോ​ലീ​സി​ന്‍റെ ആ​വ​ശ്യം.

ഡ​ൽ​ഹി ആ​ലി​പ്പൂ​ർ സ്വ​ദേ​ശി​യും ഇ​രു​പ​തി​ലേ​റെ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യി ജി​തേ​ന്ദ​റി​നെ എ​തി​രാ​ളി​യാ​യ സു​നി​ൽ താ​ജ്പു​രി​യ​യു​ടെ (തി​ല്ലു) വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.