ഐഎസ്ഐക്കു വിവരങ്ങൾ കൈമാറിയ ചാരനെ പിടികൂടി
ഐഎസ്ഐക്കു വിവരങ്ങൾ കൈമാറിയ ചാരനെ പിടികൂടി
Tuesday, September 21, 2021 12:46 AM IST
ബം​​​ഗ​​​ളൂ​​​രു: പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സ്ഐ​​​ക്കു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​യും അ​​​തി​​​ർ​​​ത്തി​​​യി​​​ലെ​​​യും സു​​​പ്ര​​​ധാ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം കൈ​​​മാ​​​റി​​​യ രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യെ പി​​​ടി​​​കൂ​​​ടി. ജി​​​തേ​​​ന്ദ​​​ർ സിം​​​ഗ് ആ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ബം​​​ഗ​​​ളൂ​​​രു​​വി​​ലെ ജോ​​​ളി മൊ​​​ഹ​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡ് മി​​​ലി​​​ട്ട​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ബം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ൽ ക്രൈം ​​​ബ്രാ​​​ഞ്ച് എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു പാ​​​ക് ചാ​​​ര​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ തു​​​ണി​​​വി​​​ല്പ​​​ന​​​ക്കാ​​​ര​​​നാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ബാ​​​ർ​​​മേ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ജി​​​തേ​​​ന്ദ​​​ർ. ഐ​​​എ​​​സ്ഐ​​​യു​​​മാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ബം​​​ഗ​​​ളൂ​​​രു​​​വിലും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും ജി​​​തേ​​​ന്ദ​​​ർ ഐ​​​എ​​​സ്ഐ​​​ക്കു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.