ഭിന്നശേഷിക്കാർക്ക് വീട്ടിൽ വാക്സിൻ: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
ഭിന്നശേഷിക്കാർക്ക് വീട്ടിൽ വാക്സിൻ: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
Tuesday, September 21, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വീ​ടു​ക​ൾ തോ​റും മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. വി​ഷ​യ​ത്തി​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ചോ​ദ്യ​മു​യ​ർ​ത്തു​ന്ന ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ​യ​ച്ച​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ൾ എ​ടു​ത്തു എ​ന്നും ഇ​നി എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യയ്​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ, സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചാ​ൽ മ​റു​പ​ടി ല​ഭി​ക്കാ​ൻത​ന്നെ ര​ണ്ടു മാ​സം എ​ടു​ക്കു​മെ​ന്നും കേ​ന്ദ്രം എന്തു ചെ​യ്യു​ന്നു എ​ന്ന് നോ​ക്ക​ട്ടെ എ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.


വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ എ​വാ​ര ഫൗ​ണ്ടേ​ഷ​ൻ ഹ​ർ​ജി ന​ൽ​കി​യ​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​നും പ​രി​മി​തി​ക​ളു​ണ്ട്.

മാ​ത്ര​മ​ല്ല, ശാ​രീ​രി​ക പ​രി​മി​തി​ക​ൾ ഉ​ള്ള​വ​ർ​ക്ക് അ​ക​ലെ​യു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ക എ​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്. അ​തി​നാ​ൽ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ എ​ത്തി​ച്ചു ന​ൽ​ക​ണം എ​ന്ന​താ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കൊ​പ്പം ത​ന്നെ അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കും ഇ​തോ​ടൊ​പ്പം വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക വാ​ക്സി​ൻ സ്ലോ​ട്ട് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.