അശ്ലീല സിനിമാ നിർമാണം: രാജ് കുന്ദ്രയ്ക്കു ജാമ്യം
അശ്ലീല സിനിമാ നിർമാണം: രാജ് കുന്ദ്രയ്ക്കു ജാമ്യം
Tuesday, September 21, 2021 12:46 AM IST
മും​​​​ബൈ: അ​​​​ശ്ലീ​​​​ല സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ വ്യ​​​​വ​​​​സാ​​​​യി​​​​യും ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി ശി​​​​ല്പാ ഷെ​​​​ട്ടി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വു​​​​മാ​​​​യ രാ​​​​ജ് കു​​​​ന്ദ്ര​​​​യ്ക്ക് ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തെ ജ​​​​യി​​​​ൽ​​​​വാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം മും​​​​ബൈ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

കു​​​​ന്ദ്ര​​​​യു​​​​ടെ ബി​​​​സി​​​​ന​​​​സ് പ​​​​ങ്കാ​​​​ളി റ​​​​യാ​​​​ൻ തോ​​​​ർ​​​​പ്പി​​​​നും ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. മും​​​​ബൈ പോ​​​​ലീ​​​​സ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​നു​​​​ബ​​​​ന്ധ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ത​​​​നി​​​​ക്കെ​​​​തി​​​​രേ കു​​​​റ്റം ചു​​​​മ​​​​ത്താ​​​​ൻ മ​​​​തി​​​​യാ​​​​യ തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് രാ​​​​ജ് കു​​​​ന്ദ്ര(46) ജാ​​​​മ്യ ഹ​​​​ർ​​​​ജി ന​​​​ല്കി​​​​യ​​​​ത്. ജൂ​​​​ലൈ 19നാ​​​​ണ് രാ​​​​ജ്കു​​​​ന്ദ്ര​​​​യെ ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.