വിദേശ ടൂറിസ്റ്റുകൾക്ക് അനുമതി നല്കും
Sunday, September 19, 2021 11:30 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ജ്യം വീ​​​ണ്ടു​​​മൊ​​​രു​​​ങ്ങു​​​ന്നു.

ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് കോ​​​വി​​​ഡ് കാ​​​ര​​​ണം വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ ടൂ​​​റി​​​സ​​​വും മ​​​റ്റ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളും വീ​​​ണ്ടും തു​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത്. അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ വീ​​സ ന​​​ൽ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.


അ​​​ടു​​​ത്ത പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒൗ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.