എ​നി​ക്കു മു​ന്നി​ൽ പു​തി​യൊ​രു വേ​ദി തുറന്നിരിക്കുന്നു: ബാബുൽ സുപ്രിയോ
Sunday, September 19, 2021 11:30 PM IST
കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി എം​​​പി​​​യു​​​മാ​​​യ ബാ​​​ബു​​​ൽ സു​​​പ്രി​​​യോ.

പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ൽ റി​​​ട്ട​​യേ​​​ഡ് ഹ​​​ർ​​​ട്ടാ​​​യ ത​​​നി​​​ക്കു മു​​​ന്നി​​​ൽ പു​​​തി​​​യൊ​​​രു വേ​​​ദി തു​​​റ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ത​​​നി​​​ക്ക് ആ​​​ർ​​​ക്കു മു​​​ന്നി​​​ലും ഒ​​​ന്നും തെ​​​ളി​​​യി​​​ക്കാ​​​നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​പ്രി​​​യോ.


ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട സു​​​പ്രി​​​യോ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യാ​​​ണ് തൃ​​​ണ​​​മൂ​​​ലി​​​ൽ ചേ​​​ർ​​​ന്ന​​​ത്. അ​​​സ​​​ൻ​​​സോ​​​ളി​​​ൽ​​​നി​​​ന്ന് ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ ര​​​ണ്ടു​​​വ​​​ട്ടം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി​​​യ സു​​​പ്രി​​​യോ രാ​​ഷ്‌​​ട്രീ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​യി അ​​​ടു​​​ത്തി​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും, ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എം​​​പി​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.