മോദിയുടെ ജന്മദിനത്തിൽ റിക്കാർഡ് വാക്സിനേഷൻ
മോദിയുടെ ജന്മദിനത്തിൽ  റിക്കാർഡ് വാക്സിനേഷൻ
Saturday, September 18, 2021 12:17 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ രാ​ജ്യ​ത്ത് റി​ക്കാ​ർ​ഡ് വാ​ക്സി​നേ​ഷ​ൻ. ഒ​രു ദി​വ​സംകൊ​ണ്ടു ര​ണ്ടു കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്സി​നാ​ണു ന​ൽ​കി​യ​ത്. മോ​ദി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ​മ്മാ​ന​മാ​ണി​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ മു​ത​ൽ മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം 20 വ​ർ​ഷം തി​ക​യു​ക​യാ​ണ്. സേ​വാ​സ​മ​ർ​പ്പ​ണ്‍ അ​ഭി​യാ​ൻ എ​ന്ന പേ​രി​ലാ​ണ് ആ​ഘോ​ഷ പരിപാ​ടി​ക​ൾ.


രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ എ​ഴി​നു​ള്ളി​ൽ 100 കോ​ടി ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കേ​ന്ദ്രം.​വാ​ക്സി​ൻ സേ​വ എ​ന്ന പേ​രി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി​യി​ൽ ര​ണ്ടു കോ​ടി​യി​ൽ കൂ​ടു​ത​ൽ വാ​ക്സി​നു​ക​ളാ​ണ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.