യു ട്യൂബിൽനിന്ന് പ്രതിമാസം നാലു ലക്ഷം വരുമാനമെന്ന് നിതിൻ ഗഡ്കരി
യു ട്യൂബിൽനിന്ന് പ്രതിമാസം നാലു ലക്ഷം വരുമാനമെന്ന് നിതിൻ ഗഡ്കരി
Saturday, September 18, 2021 12:14 AM IST
ന്യൂ​ഡ​ൽ​ഹി: യു ​ട്യൂ​ബി​ൽനി​ന്ന് പ്ര​തി​മാ​സം നാ​ലു ല​ക്ഷം രൂ​പ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. യു ​ട്യൂ​ബി​ലെ ത​ന്‍റെ ഓ​ണ്‍ലൈ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽനി​ന്നാ​ണ് വ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് പ്ര​ധാ​ന​മാ​യും ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ് താ​ൻ ചെ​യ്ത​ത്. പാ​ച​കം തു​ട​ങ്ങി. ര​ണ്ടാ​മ​ത്തേ​ത് ഓ​ണ്‍ലൈ​ൻ ല​ക്ച​റു​ക​ൾ. അ​തെ​ല്ലാം യുട്യൂ​ബി​ൽ അ​പ്‌ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഒ​രു​പാ​ട് കാ​ഴ്ച​ക്കാ​രു​ണ്ട്, അ​വ​യ്ക്ക്. അ​തു​കൊ​ണ്ടു​ത​ന്നെ യുട്യൂ​ബ് പ്ര​തി​മാ​സം നാ​ലു ല​ക്ഷം രൂ​പ​വ​ച്ചു ത​രു​ന്നു​മു​ണ്ട്. യുട്യൂ​ബി​ൽ മ​ന്ത്രി​ക്ക് 1.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ആ​ണു​ള്ള​ത്.


ഡ​ൽ​ഹി-​മും​ബൈ എ​ക്സ്പ്ര​സ് വേ​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഹ​രി​യാ​ന​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം അ​നു​ഭ​വ​വും ഗ​ഡ്ഗ​രി വി​വ​രി​ച്ചു.

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​കം ആ​വു​ന്ന​തി​നു മു​ന്പു ത​ന്നെ ഭാ​ര്യാ​പി​താ​വി​ന്‍റെ വീ​ട് റോ​ഡി​നാ​യി വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന് ഗ​ഡ്ക​രി പ​റ​ഞ്ഞു. ഭാ​ര്യ​യോ​ടു പോ​ലും ആ​ലോ​ചി​ക്കാ​തെ​യാ​യി​രു​ന്നു ഇ​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.