ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് അംഗീകാരം
Thursday, September 16, 2021 12:36 AM IST
ന്യൂഡ​ൽ​ഹി: 64,000 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കു​ള്ള ആ​ത്മ​നി​ർ​ഭ​ർ സ്വസ്ഥ് ഭാ​ര​ത് പ​ദ്ധ​തി​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. അ​തീ​വ​ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള പട്ടികയിലെ പ​തി​നൊ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും 3,382 ബ്ലോ​ക്കു​ക​ളി​ലും പ​ദ്ധ​തി പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബു​ക​ൾ നി​ർ​മി​ക്കും.

ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​ജ​റ്റി​ൽ പ​ദ്ധ​തി​ക്കാ​യി 64,180 കോ​ടി നീ​ക്കി​വയ്ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​റുവ​ർ​ഷം കൊ​ണ്ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​മേ​ഖ​ല മു​ത​ൽ എ​ല്ലാ മേ​ഖ​ല​ക​ളു​ടെയും വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​ം. ഇതുപ്രകാരം രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും 3382 ബ്ലോ​ക്കു​ക​ളി​ലും സം​യോ​ജി​ത പ​രി​ശോ​ധ​ന ലാ​ബു​ക​ൾ സ​ജ്ജീ​ക​രി​ക്കും. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന് പു​റ​മേ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ത്മ​നി​ർ​ഭ​ർ സ്വ​സ്ഥ് ഭാ​ര​ത് യോ​ജ​ന​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്.


അ​തീ​വശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള പട്ടികയിലുള്ള പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ 17,788 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കും. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ 11,024 ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കും. 602 ജി​ല്ല​ക​ളി​ലും 12 കേ​ന്ദ്ര സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ആ​ശു​പ​ത്രി ബ്ലോ​ക്കു​ക​ൾ സ്ഥാ​പി​ക്കും.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും11,204 അ​ർ​ബ​ൻ ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ളും സ്ഥാ​പി​ക്കും. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പോ​ർ​ട്ട​ലി​ന്‍റെ സേ​വ​നം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. 15 ഹെ​ൽ​ത്ത് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റു​ക​ളും ര​ണ്ട് മൊ​ബൈ​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കും തു​ട​ക്ക​മി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.