ക്വാഡ് കൂടിക്കാഴ്ചകൾക്കായി മോദി യുഎസിലേക്ക്
ക്വാഡ് കൂടിക്കാഴ്ചകൾക്കായി മോദി യുഎസിലേക്ക്
Wednesday, September 15, 2021 1:38 AM IST
ന്യൂ​ഡ​ൽ​ഹി: ക്വാ​ഡ് രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 24ന് ​അ​മേ​രി​ക്ക​യി​ലേ​ക്കു തി​രി​ക്കും. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ക്കു​ന്ന ക്വാ​ഡ് രാ​ജ്യ​ങ്ങ​ളു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​റ്റു രാ​ഷ്‌ട്രത്ത​ല​വ​ന്മാ​രു​മാ​യി മോ​ദി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തും.

ഇ​ന്ത്യ, അ​മേ​രി​ക്ക, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ന​യ​ത​ന്ത്ര​പ​ര​മാ​യ കൂ​ട്ടാ​യ്മ​യാ​ണ് ക്വാ​ഡ്രി​ലാ​റ്റ​റ​ൽ സെ​ക്യൂ​രി​റ്റി ഡ​യ​ലോ​ഗ് അ​ഥ​വാ ക്വാ​ഡ്.

വൈ​റ്റ് ഹൗ​സിൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച. മോ​ദി, ബൈ​ഡ​ൻ എ​ന്നി​വ​ർ​ക്കു പു​റ​മേ ജാ​പ്പ​നീ​സ് പ്ര​ധാ​ന മ​ന്ത്രി യോ​ഷി​ഗിഡെ സു​ഗ, ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്നത്.


കോ​വി​ഡ് പ്ര​തി​രോ​ധം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, സൈ​ബ​ർ സു​ര​ക്ഷ, ഇ​ൻ​ഡോ-പ​സ​ഫ​ിക് മേഖലയിൽ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്ത​ൽ, ദു​ര​ന്ത നി​വാ​ര​ണ​ത്തി​നാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ക്കും. അ​തി​നു​ശേ​ഷം ഐ​ക്യ​രാ​ഷ്‌ട്രസം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ മോ​ദി സം​സാ​രി​ക്കും.

മാ​ർ​ച്ചി​ൽ ക്വാ​ഡ് നേ​താ​ക്ക​ൾ വെ​ർ​ച്വ​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.