കോവിഡ് മരണം: അഭിഭാഷകർക്കു പ്രത്യേക നഷ്ടപരിഹാരം ആവശ്യപ്പെട്ട ഹർജിക്കാരന് 10,000 രൂപ പിഴയിട്ട് സുപ്രീംകോടതി
കോവിഡ് മരണം: അഭിഭാഷകർക്കു പ്രത്യേക നഷ്ടപരിഹാരം  ആവശ്യപ്പെട്ട ഹർജിക്കാരന് 10,000 രൂപ പിഴയിട്ട് സുപ്രീംകോടതി
Wednesday, September 15, 2021 1:10 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച അ​ഭി​ഭാ​ഷ​ക​ർ​ക്കു പ്ര​ത്യേ​കം ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി​യു​മാ​യെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ന് 10,000 രൂ​പ പി​ഴ​യി​ട്ട് സു​പ്രീം​കോ​ട​തി. ഹ​ർ​ജി പ​ബ്ലി​സി​റ്റി​ക്കുവേ​ണ്ടി കെ​ട്ടി​ച്ച​മച്ച താ​ണെ​ന്നും കൃ​ത്രി​മ​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച 60 വ​യ​സി​ൽ താ​ഴെ​യു​ള്ള അ​ഭി​ഭാ​ഷ​ക​രു​ടെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഡ്വ. പ്ര​ദീ​പ് കു​മാ​ർ യാ​ദ​വ് ഹ​ർ​ജി ന​ൽ​കി​യ​ത്.

""നി​ങ്ങ​ൾ ഒ​രു ക​റു​ത്ത കോ​ട്ടി​ട്ട​തുകൊ​ണ്ടു മാ​ത്രം നി​ങ്ങ​ളു​ടെ ജീ​വ​ന് മ​റ്റു​ള്ള​വ​രു​ടേ​തി​നേ​ക്കാ​ൾ വി​ല​യു​ണ്ടെ​ന്ന് ക​രു​ത​രു​ത്'' എ​ന്നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, വി​ക്രം നാ​ഥ്, ബി.​വി. നാ​ഗ​ര​ത്ന എ​ന്നി​വ​രുൾ​പ്പെ​ട്ട ബെ​ഞ്ച് പ്ര​തി​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ചു രാ​ജ്യ​ത്ത് നി​ര​വ​ധി പേ​രാ​ണ് മ​രി​ച്ച​ത്. നി​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ഒ​രു പ്ര​ത്യേ​ക​ത​യു​മി​ല്ലെ​ന്നും കോ​ട​തി ശാ​സ​ന​യു​ടെ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു.


കോ​വി​ഡി​ന് ഇ​ര​യാ​യ അ​ഭി​ഭാ​ഷ​ക​ർ​ക്കു മാ​ത്ര​മാ​യി എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത ഉ​ണ്ടെ​ന്ന് കോ​ട​തി ക​രു​തു​ന്നി​ല്ല. ഹ​ർ​ജി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ വെ​റും പ​ക​ർ​ത്തി​യെ​ഴു​ത്ത് മാ​ത്ര​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ർ​ജി ത​ള്ളു​ന്ന​താ​യും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കോ​ട​തി​യി​ൽ 10,000 രൂ​പ കെ​ട്ടി വെ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.