ബാ​ലി​ക​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ചിത്രം നീക്കണമെന്ന് ബാലാവകാശ കമ്മീഷൻ
ബാ​ലി​ക​യു​ടെ  കു​ടും​ബ​ത്തി​ന്‍റെ ചിത്രം നീക്കണമെന്ന് ബാലാവകാശ കമ്മീഷൻ
Thursday, August 5, 2021 12:43 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ ക്രൂ​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട ദ​​​ളി​​​ത് ബാ​​​ലി​​​ക​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ചി​​​ത്രം നീ​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ട്വി​​​റ്റ​​​ർ ഇ​​​ന്ത്യ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യാ​​​ണ് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം ട്വി​​​റ്റ​​​റി​​​ൽ പ​​​ങ്കു​​വ​​ച്ച​​​ത്.

പെ​​​ണ്‍കു​​​ട്ടി​​​യെ​​​തി​​രി​​ച്ച​​റി​​യു​​ന്ന വി​​​ധ​​​ത്തി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ചി​​​ത്രം പ​​​ങ്കു​​വ​​​ച്ച​​​ത് പോ​​​ക്സോ നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍റെ നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​തി​​​നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു ത​​​ന്നെ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി ഫോ​​​ട്ടോ ഡി​​​ലീ​​​റ്റ് ചെ​​​യ്യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നാ​​​ണ് ട്വി​​​റ്റ​​​ർ ഇ​​​ന്ത്യ​​​യോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പോ​​​ക്സോ​​​യ്ക്കു പു​​​റ​​​മെ ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ നി​​​യ​​മ​​​പ്ര​​​കാ​​​ര​​​വും പെ​​​ണ്‍കു​​​ട്ടി​​​യെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ളോ വി​​​വ​​​ര​​​ങ്ങ​​​ളോ ഏ​​​തെ​​​ങ്കി​​​ലും മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​വ​​യ്ക്കു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്നും ക​​​മ്മീ​​​ഷ​​​ന്‍റെ നോ​​​ട്ടീ​​​സി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.