ഡിജിറ്റൽ വിനിമയത്തിന് നൂതന വേദി: ഇ-റുപ്പിക്ക് മോദി തുടക്കം കുറിച്ചു
ഡിജിറ്റൽ വിനിമയത്തിന് നൂതന വേദി:  ഇ-റുപ്പിക്ക് മോദി തുടക്കം കുറിച്ചു
Tuesday, August 3, 2021 1:17 AM IST
ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​മാ​യ ഇ-റു​പ്പി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി തു​ട​ക്കം കു​റി​ച്ചു. നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വി​ക​സി​പ്പി​ച്ച പു​തി​യ പേ​യ്മെ​ന്‍റ് സം​വി​ധാ​നം വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

യു​പി​ഐ പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ- ​റു​പ്പി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ്സ് കോ​ർ​പറേ​ഷ​ൻ വി​ക​സി​പ്പി​ച്ച​ത്.​ക്യാ​ഷ്ലെ​സ് ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​വി​ധാ​നം. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കൈ​ക​ളി​ൽ നേ​രി​ട്ട് എ​ത്തു​ന്നു​ണ്ട് എ​ന്നുറ​പ്പാ​ക്കു​ക​യാ​ണ് ഈ ​ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.


സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​രി​ട്ടു കൈ​മാ​റു​ന്ന​ത് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഇ​തുവ​ഴി സാ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി പ​റ​ഞ്ഞു.

ക്യൂ​ആ​ർ കോ​ഡ്, എ​സ്എം​എ​സ് എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത്. അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് പ​ക​രം ഗു​ണ​ഭോ​ക്താ​വി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് ഇ-​വൗ​ച്ച​ർ കൈ​മാ​റി​യാ​ണ് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.