പാചകവാതക വില 73.50 രൂപ കൂട്ടി
പാചകവാതക വില 73.50 രൂപ കൂട്ടി
Monday, August 2, 2021 12:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ലകൂ​​​ട്ട​​​ലി​​​നു പി​​​ന്നാ​​​ലെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വാ​​​ണി​​​ജ്യ പാ​​​ച​​​ക വാ​​​ത​​​കം സി​​​ലി​​​ണ്ട​​​റി​​​ന് 73.50 രൂ​​​പ കൂ​​​ട്ടി. ഇ​​​തോ​​​ടെ ഹോ​​​ട്ട​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​നും മ​​​റ്റും വി​​​ല കൂ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റി. ഗാ​​​ർ​​​ഹി​​​ക പാ​​​ച​​​കവാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന് 25.50 രൂ​​​പ ക​​​ഴി​​​ഞ്ഞ മാ​​​സം കൂ​​​ട്ടി​​​യി​​​രു​​​ന്നു.

വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള 19 കി​​​ലോ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ 1,500 രൂ​​​പ​​​യി​​​ൽനി​​​ന്ന് 1623 രൂ​​​പയാ​​​യാ​​​ണു കൂ​​​ട്ടി​​​യ​​​ത്. ചെ​​​ന്നൈ​​​യി​​​ൽ ഇ​​​തേ സി​​​ലി​​​ണ്ട​​​റി​​​ന് 1,761 രൂ​​​പ​​​യും കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ 1,629 രൂ​​​പ​​​യും മും​​​ബൈ​​​യി​​​ൽ 1,579.50 രൂ​​​പ​​​യു​​​മാ​​​ണു പു​​​തി​​​യ വി​​​ല. പു​​​തി​​​യ നി​​​ര​​​ക്ക് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്നു. കോ​​​വി​​​ഡി​​​നു ശേ​​​ഷം അ​​​ഞ്ചാം ത​​​വ​​​ണ​​​യാ​​​ണ് വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റി​​​നു വി​​​ല കു​​​ത്ത​​​നെ കൂ​​​ട്ടി​​​യ​​​ത്.


ഗാ​​​ർ​​​ഹി​​​കാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള 14.2 കി​​​ലോ​​​യു​​​ടെ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന് 2016 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ 487 രൂ​​​പ ആ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ൾ 834.50 രൂ​​​പ​​​യാ​​​യി. ചെ​​​ന്നൈ​​​യി​​​ൽ 850.50, കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ 861.00, മും​​​ബൈ​​​യി​​​ൽ 834.50 രൂ​​​പ എ​​ന്നി​​ങ്ങ​​നെ​​യാ​​ണു വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.