യുഎൻ രക്ഷാസമിതി അധ്യക്ഷപദവി ഇന്ത്യക്ക്
യുഎൻ രക്ഷാസമിതി അധ്യക്ഷപദവി ഇന്ത്യക്ക്
Monday, August 2, 2021 12:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​ക്യ​​​രാ​​ഷ്‌​​ട്രസഭ ര​​​ക്ഷാ​​​സ​​​മി​​​തി​​​യു​​​ടെ ഈ ​​​മാ​​​സ​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി ഇ​​​ന്ത്യ​​​ക്ക്. ഒ​​​ന്പ​​​തി​​നു ചേ​​​രു​​​ന്ന ര​​​ക്ഷാസ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​മെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര സ​​​ഭ​​​യി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി​​​യും കൗ​​​ടി​​​ല്യ സ്കൂ​​​ൾ ഓ​​​ഫ് പ​​​ബ്ലി​​​ക് പോ​​​ളി​​​സി ഡീ​​​നു​​​മാ​​​യ സെ​​​യ്ദ് അ​​​ക്ബ​​​റു​​​ദീ​​​ൻ പ​​​റ​​​ഞ്ഞു.

മാ​സം തോ​റും റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റു​ന്ന​താ​ണ് അ​ധ്യ​ക്ഷ പ​ദ​വി. 2012 ന​വം​ബ​റി​നു ശേ​ഷം ഇ​പ്പോ​ഴാ​ണ് ഇ​ന്ത്യ​ക്ക് അ​ധ്യ​ക്ഷ​പ​ദ​വി കി​ട്ടു​ന്ന​ത്. ഇ​തു പ​ത്താം ത​വ​ണ​യാ​ണ് ഇ​ന്ത്യ​ക്ക് അ​ധ്യ​ക്ഷ​പ​ദ​വി ല​ഭി​ക്കു​ന്ന​ത്.

ര​ക്ഷാ​സ​മി​തി​യി​ലെ സ്ഥി​രാം​ഗ​മാ​യ ഫ്രാ​ൻ​സി​ൽ​നി​ന്ന് ഇ​ന്ന​ലെ​യാ​ണ് ഇ​ന്ത്യ അ​ധ്യ​ക്ഷ​പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്. ര​ക്ഷാ​സ​മി​തി​യെ ജൂ​ലൈ​യി​ൽ ന​യി​ച്ച ഫ്രാ​ൻ​സി​ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ടി.​എ​സ്. തി​രു​മൂ​ർ​ത്തി ന​ന്ദി പ​റ​ഞ്ഞു. എ​സ്തോ​ണി​യ​യി​ൽ നി​ന്നാ​യി​രു​ന്നു ജൂ​ണി​ൽ ഫ്രാ​ൻ​സ് ഏ​റ്റെ​ടു​ത്ത​ത്.


സ​മു​ദ്ര​സു​ര​ക്ഷ, സ​മാ​ധാ​ന​പാ​ല​നം, ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം എ​ന്നീ കാ​ര്യ​ങ്ങ​ൾ​ക്കാ​കും അ​ടു​ത്ത യോ​ഗ​ത്തി​ൽ ഇ​ന്ത്യ ഉൗ​ന്ന​ൽ ന​ൽ​കു​ക​യെ​ന്ന് യു​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ടി.​എ​സ്. തി​രു​മൂ​ർ​ത്തി അ​റി​യി​ച്ചു.

75 വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷാ​സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കാ​നെ​ത്തു​ന്ന​തെ​ന്നു അ​ക്ബ​റു​ദീ​ൻ ട്വീ​റ്റി​ലൂ​ടെ പ​റ​ഞ്ഞു. 1992ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന പി.​വി. ന​ര​സിം​ഹ​റാ​വു ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.


ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.