മൂന്നാം മുന്നണി: ഓംപ്രകാശ് ചൗട്ടാലയുമായി നിതീഷ്കുമാർ കൂടിക്കാഴ്ച നടത്തി
മൂന്നാം മുന്നണി: ഓംപ്രകാശ് ചൗട്ടാലയുമായി നിതീഷ്കുമാർ  കൂടിക്കാഴ്ച നടത്തി
Monday, August 2, 2021 12:37 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഓം​​പ്ര​​കാ​​ശ് ചൗ​​ട്ടാ​​ല​​യു​​മാ​​യി ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ചൗ​​ട്ടാ​​ല​​യു​​ടെ ഗു​​ഡ്ഗാ​​വി​​ലെ വ​​സ​​തി​​യി​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ മു​​തി​​ർ​​ന്ന ജെ​​ഡി-​​യു നേ​​താ​​വ് കെ.​​സി. ത്യാ​​ഗി​​യും പ​​ങ്കെ​​ടു​​ത്തു. മൂ​​വ​​രും ഇ​​ന്ന​​ലെ ഒ​​രു​​മി​​ച്ച് ഉ​​ച്ച​​ഭ​​ക്ഷ​​ണം ക​​ഴി​​ച്ചു.

ബി​​ജെ​​പി​​ക്കെ​​തി​​രേ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ മൂ​​ന്നാം മു​​ന്ന​​ണി​​ക്കാ​​യി ശ്ര​​മം ന​​ട​​ത്തു​​ന്ന നേ​​താ​​വാ​​ണ് ഐ​​എ​​ൻ​​എ​​ൽ​​ഡി അ​​ധ്യ​​ക്ഷ​​നാ​​യ ഓം​​പ്ര​​കാ​​ശ് ചൗ‌​​ട്ടാ​​ല. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പി​​താ​​വും മു​​ൻ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ ദേ​​വി​​ലാ​​ലു​​മാ​​യി ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തിച്ചവ​​രാ​​ണു നി​​തീ​​ഷ്കു​​മാ​​റും കെ.​​സി. ത്യാ​​ഗി​​യും. കേ​​ന്ദ്ര​​ത്തി​​ലെ ജ​​ന​​വി​​രു​​ദ്ധ, ക​​ർ​​ഷ​​ക​​വി​​രു​​ദ്ധ സ​​ർ​​ക്കാ​​രി​​നെ പു​​റ​​ത്താ​​ക്കു​​ക​​യാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ആ​​വ​​ശ്യ​​മെ​​ന്ന് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ചൗ​​ട്ടാ​​ല പ്ര​​സ്താ​​വി​​ച്ചി​​രു​​ന്നു.

ചൗ​​ട്ടാ​​ല​​യു​​ടെ മൂ​​ത്ത മ​​ക​​ൻ അ​​ജ​​യ് സിം​​ഗ് രൂ​​പ​​വ​​ത്ക​​രി​​ച്ച ജെ​​ജെ​​പി​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ഹ​​രി​​യാ​​ന​​യി​​ൽ ബി​​ജെ​​പി ഭ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്. അ​​ജ​​യ് സിം​​ഗി​​ന്‍റെ മ​​ക​​ൻ ദു​​ഷ്യ​​ന്ത് ഹ​​രി​​യാ​​ന ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ്. മു​​ന്പ് ബി​​ജെ​​പി സ​​ഖ്യ​​ത്തി​​ലാ​​യി​​രു​​ന്നു ഐ​​എ​​ൻ​​എ​​ൽ​​ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.