കോവിഡിനെ പ്രതിരോധിക്കാൻ ആശ്വഗന്ധ: പരീക്ഷണം യുകെയിൽ
കോവിഡിനെ പ്രതിരോധിക്കാൻ ആശ്വഗന്ധ: പരീക്ഷണം യുകെയിൽ
Monday, August 2, 2021 12:36 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ലെ അ​​​മൂ​​​ല്യ​​​വ​​​സ്തു​​​ക്ക​​​ളി​​​ലൊ​​​ന്നാ​​​യ അ​​​ശ്വ​​​ഗ​​​ന്ധ​​​യ്ക്കു കോ​​​വി​​​ഡി​​​നെ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു. കേ​​​ന്ദ്ര ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യം യു​​​കെ​​​യി​​​ലെ ല​​​ണ്ട​​​ൻ സ്കൂ​​​ൾ ഓ​​​ഫ് ഹൈ​​​ജി​​​ൻ ആ​​​ൻ​​​ഡ് ട്രോ​​​പ്പി​​​ൽ മെ​​​ഡി​​​സി​​​നു​​​മാ​​​യി (എ​​​ൽ​​​എ​​​സ്എ​​​ച്ച്ടി​​​എം) സ​​​ഹ​​​ക​​​രി​​​ച്ച് ര​​​ണ്ടാ​​​യി​​​രം പേ​​​രി​​​ലാ​​​ണ് ഇ​​​തി​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. യു​​​കെ​​​യി​​​ലെ ലെ​​​സ്റ്റ​​​ർ, ബ​​​ർ​​​മിം​​​ഗ്ഹാം, ല​​​ണ്ട​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ താ​​​മ​​​സ​​​ക്കാ​​​രി​​​ൽ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്താ​​​ൻ ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യു​​​ർ​​​വേ​​​ദ​​​യും (എ​​​ഐ​​​ഐ​​​എ)എ​​​ൽ​​​എ​​​സ്എ​​​ച്ച്ടി​​​എ​​​മ്മും അ​​​ടു​​​ത്തി​​​ടെ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ടി​​​രു​​​ന്നു.

ശാ​​​രീ​​​രി​​​കോ​​​ർ​​​ജം പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന അ​​​ശ്വ​​​ഗ​​​ന്ധ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം മാ​​​ന​​​സി​​​ക​​​സ​​​മ്മ​​​ർദത്തെ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് നി​​​ര​​​വ​​​ധി പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. എ​​​ങ്കി​​​ലും ഒ​​​രു വി​​​ദേ​​​ശ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ​​​രീ​​​ക്ഷ​​​ണം ആ​​​ദ്യ​​​മാ​​​യാ​​​ണ്. ല​​​ണ്ട​​​നി​​​ലെ മൂ​​​ന്ന് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന് ഐ​​​ഐ​​​ഐ​​​എ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ത​​​നു​​​ജ മ​​​നോ​​​ജ് നി​​​സ​​​രി​​​യും കോ​​​-ഓർ​​​ഡി​​​നേ​​​റ്റ​​​ർ ഡോ.​​​ രാ​​​ജ​​​ഗോ​​​പാ​​​ലും വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ൽ​​​എ​​​സ്എ​​​ച്ച്ടി​​​എ​​​മ്മി​​​ലെ ഡോ.​​​ സ​​​ഞ്ജ​​​യ് കി​​​ന്‍റെ​​​യാ​​​ണു പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.