കേരളം കേന്ദ്രത്തിന് റിപ്പോർട്ട് നൽകി: മരം മുറി നടന്നതു വനഭൂമിയിൽ അല്ല
കേരളം കേന്ദ്രത്തിന് റിപ്പോർട്ട് നൽകി: മരം മുറി നടന്നതു വനഭൂമിയിൽ അല്ല
Saturday, July 31, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: മു​ട്ടി​ൽ മ​രം മു​റി ന​ട​ന്ന​തു വ​ന​ഭൂ​മി​യി​ൽ അ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി കേ​ര​ളം കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി . വ​ന​ഭൂ​മി​ക്ക് പു​റ​ത്ത് മ​ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലാ​ണെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ മ​രം​കൊ​ള്ള വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ഇ​ട​പെ​ടു​വി​ക്കാ​നു​ള്ള ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​യി.

കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന അ​ന​ധി​കൃ​ത മ​രം​മു​റി​യെ​ക്കു​റി​ച്ച് അ​ടൂ​ർ പ്ര​കാ​ശാ​ണ് ലോ​ക്സ​ഭ​യി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ച് വ​നം പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍സ​ർ​വേ​റ്റ​ർ മ​രം​മു​റി​യെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നാ​ണ് വ​നം പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി അ​ശ്വ​നി കു​മാ​ർ ചൗ​ബേ മ​റു​പ​ടി ന​ൽ​കിയത്.

ആ​രോ​പ​ണ​വി​ധേ​യ​മാ​യ മ​രം​മു​റി ന​ട​ന്നി​ട്ടു​ള്ള​ത് വ​ന​ഭൂ​മി​യി​ല​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. സ്വ​കാ​ര്യ​ഭൂ​മി​യി​ലാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ടിന്മേൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ച​താ​യി പ​റ​യു​ന്നി​ല്ല. വ​ന ഭൂ​മി​ക്ക് പു​റ​ത്തു​ള്ള മ​ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലാ​ണെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​രം​മു​റി വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ഇ​ട​പെ​ടു​വി​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്ന​താ​ണ് കേ​ന്ദ്ര​വ​നം പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. മ​രം​മു​റി വി​വാ​ദം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ വ​നം പ​രി​സ്ഥി​തി മ​ന്ത്രി​യാ​യി​രി​ക്കെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.