ജഡ്ജിയെ നടുറോഡിൽ ഓട്ടോയിടിപ്പിച്ചു കൊന്നു ; രണ്ടു പേർ അറസ്റ്റിൽ
ജഡ്ജിയെ നടുറോഡിൽ  ഓട്ടോയിടിപ്പിച്ചു കൊന്നു ; രണ്ടു പേർ അറസ്റ്റിൽ
Friday, July 30, 2021 1:51 AM IST
ന്യൂ​ഡ​ൽ​ഹി: ധ​ൻ​ബാ​ദി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ജ​ഡ്ജി​യെ പു​ല​ർ​ച്ചെ ‌ഓ​ട്ടോ ഇ​ടി​പ്പി​ച്ചു കൊ​ന്നു. ധ​ൻ​ബാ​ദി​ലെ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി ഉ​ത്തം ആ​ന​ന്ദ്(49) ആണ് മ​രി​ച്ച​ത്.

അ​ജ്ഞാ​തവാ​ഹ​ന​മി​ടി​ച്ചെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​ദ്യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തുവ​ന്ന​തോ​ടെ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നു വ്യ​ക്ത​മാ​യി.

രാ​വി​ലെ അ​ഞ്ചി​ന് തി​ര​ക്കി​ല്ലാ​ത്ത റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന ജ​ഡ്ജി​യെ പി​ന്നാ​ലെ വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും ചെ​യ്തു.

വാ​ഹ​ന​മി​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​ഡ്ജി​യെ നാ​ട്ടു​കാ​രി​ലൊ​രാ​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ മൃ​ത​ദേ​ഹം ദീ​ർ​ഘ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നു. രാ​വി​ലെ ഏ​ഴോ​ടെ ഉ​ത്തം ആ​ന​ന്ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് മ​രി​ച്ച​ത് ജി​ല്ലാ ജ​ഡ്ജി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ക​ണ്ടെ​ത്തി.


സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഖ​ൻ കു​മാ​ർ വ​ർ​മ, രാ​ഹു​ൽ വ​ർ​മ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.സം​ഭ​വ​ത്തി​ൽ ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി ഉ​ത്തം ആ​ന​ന്ദി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ വി​കാ​സ് സിം​ഗ് ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍റെ മു​ന്നി​ലാ​ണു വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ജ​ഡ്ജി​യു​ടെ കൊ​ല​പാ​ത​കം ജുഡീ​ഷറി​യു​ടെ നേ​ർ​ക്കു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്നു വി​കാ​സ് സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.