കോവാക്സിൻ ഇറക്കുമതി തീരുമാനം ബ്രസീൽ റദ്ദാക്കി
കോവാക്സിൻ ഇറക്കുമതി തീരുമാനം ബ്രസീൽ റദ്ദാക്കി
Friday, July 30, 2021 12:46 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക് ക​​​ന്പ​​​നി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന കോ​​​വാ​​​ക്സി​​​ന്‍റെ 40 ല​​​ക്ഷം ഡോ​​​സ് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ബ്ര​​​സീ​​​ൽ റ​​​ദ്ദാ​​​ക്കി.

വാ​​​ക്സി​​​ൻ വി​​​ല്പ​​​ന​​​യ്ക്ക് ര​​​ണ്ടു ബ്ര​​​സീ​​ലി​​യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണാ​​​പ​​​ത്രം റ​​​ദ്ദാ​​​ക്കു​​​ന്ന​​​താ​​​യി ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക് 23ന് ​​​അ​​​റി​​​യി​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ബ്ര​​​സീ​​​ലി​​​യ​​​ൻ ആ​​​രോ​​​ഗ്യ​​​വൃ​​​ത്ത​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


ര​​​ണ്ടു കോ​​​ടി ഡോ​​​സ് കോ​​​വാ​​​ക്സി​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നാ​​​ണ് ബ്ര​​​സീ​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബ്ര​​​സീ​​​ലി​​​ൽ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​വും വി​​​വാ​​​ദ​​​വും അ​​​ന്വേ​​​ഷ​​​ണ​​​വും ഉ​​​ണ്ടാ​​​യി. ഇ​​​താ​​​ണ് ബ്ര​​​സീ​​​ലി​​​യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം റ​​​ദ്ദാ​​​ക്കാ​​​ൻ ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക്കി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.