മമത മോദിയെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച ഇന്ന്
മമത മോദിയെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച ഇന്ന്
Wednesday, July 28, 2021 2:02 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ചാ​ര​പ്പ​ണി​യെ​ക്കു​റി​ച്ചു സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മ​മ​ത ബാ​ന​ർ​ജി. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി മ​മ​ത ഇ​ന്നു ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കു രാ​ഷ്ട്രീ​യ​പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്. മ​മ​ത ദേ​ശീ​യ രാഷ്‌ട്രീയ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തി​ലേ​ക്കു വ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പ​ശ്ചി​മബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​തു സാ​ധാ​ര​ണ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ് സ്ഥി​തി​യും വാ​ക്സി​ൻ വി​ത​ര​ണ​വും ച​ർ​ച്ച ചെ​യ്തു. കൂ​ടു​ത​ൽ വാ​ക്സി​ൻ വേ​ണ​മെ​ന്നു പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി എ​ന്തു പ​റ​ഞ്ഞു​വെ​ന്നു താ​ൻ പ​റ​യ​രു​ത​ല്ലോ​യെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.


യാ​സ് ചു​ഴ​ലി​ക്കാ​റ്റി​ലെ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്താ​ൻ മേ​യി​ൽ ബം​ഗാ​ളി​ലെ​ത്തി​യ മോ​ദി​യെ കാ​ണാ​ൻ മ​മ​ത കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ ബം​ഗാ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ലാ​പ​ൻ ബ​ദ്ധോ​പ​ധ്യാ​യ​യെ കേ​ന്ദം​ര ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചി​രു​ന്നു.

മേ​യ് 31ന് ​വി​ര​മി​ച്ച ആ​ലാ​പ​നെ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വാ​യി നി​യ​മി​ച്ചാ​ണു മ​മ​ത തി​രി​ച്ച​ടി​ച്ച​ത്. മോ​ദി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം ക​ടു​പ്പി​ച്ചു​കൊ​ണ്ട് പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​യി ബം​ഗാ​ൾ സ​ർ​ക്കാ​ർ നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ​ത്തി മോ​ദി​യെ മ​മ​ത ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.