രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ്
രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ്
Wednesday, July 28, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും കു​റ​വ്. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 29,689 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 42,263 പേ​രാ​ണ് രോ​ഗമു​ക്തി നേ​ടി​യ​ത്. 415 പേ​ർ മ​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 132 ദി​വ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന് പു​റ​ത്തു വ​ന്ന​രി​ക്കു​ന്ന​ത്.


നി​ല​വി​ൽ 3,98,100 രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 3,06,21,495 ആ​യി. രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 4,21,392 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 44,19,12,395 ആ​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.