ആസാമിൽ ആറു പോലീസുകാർ കൊല്ലപ്പെ‌ട്ടു
ആസാമിൽ ആറു പോലീസുകാർ കൊല്ലപ്പെ‌ട്ടു
Tuesday, July 27, 2021 1:43 AM IST
ഗോ​​ഹ​​ട്ടി: ആ​​സാം -മി​​സോ​​റം അ​​തി​​ർ​​ത്തി സം​​ഘ​​ർ​​ഷ​​ത്തി​​നി​​ടെ മി​​സോ​​റ​​മി​​ൽ​​നി​​ന്നു​​ള്ള അ​​ക്ര​​മി​​ക​​ളു​​ടെ വെ​​ടി​​യേ​​റ്റ് ആ​​സാ​​മി​​ൽ ആ​​റു പോ​​ലീ​​സു​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. കാ​​ചാ​​ർ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ജി​​ല്ലാ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് നിം​​ബാ​​ൽ​​ക്ക​​ർ വൈ​​ഭ​​വ് ച​​ന്ദ്ര​​കാ​​ന്ത് ഉ​​ൾ​​പ്പെ​​ടെ അ​​ന്പ​​തി​​ല​​ധി​​കം പോ​​ലീ​​സു​​കാ​​ർ​​ക്കു വെ​​ടി​​വ​​യ്പി​​ലും ക​​ല്ലേ​​റി​​ലും പ​​രി​​ക്കേ​​റ്റു​​വെ​​ന്ന് ആ​​സാം മു​​ഖ്യ​​മ​​ന്ത്രി ഹി​​മ​​ന്ത ബി​​ശ്വ ശ​​ർ​​മ പ​​റ​​ഞ്ഞു.


ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​ത്തി​​നു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ച​​ർ​​ച്ച ന​​ട​​ത്ത​​വേ അ​​ക്ര​​മി​​ക​​ൾ പെ​​ട്ടെ​​ന്നു വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ആ​​സാം പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ പ​​റ​​ഞ്ഞു. കേ​​ന്ദ്ര ആ​​ഭ്യ​​മ​​ന്ത്രി മ​​ന്ത്രി അ​​മി​​ത് ഷാ ​​ആ​​സാം, മി​​സോ​​റം മു​​ഖ്യ​​മ​​ന്ത്രി​​മാ​​രു​​മാ​​യി സം​​സാ​​രി​​ച്ചു സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.