കർഷകരോഷത്തിന്‍റെ ഇരന്പലുകളുമായി പാർലമെന്‍റിലേക്ക് ട്രാക്ടർ ഓടിച്ച് രാഹുൽ
കർഷകരോഷത്തിന്‍റെ ഇരന്പലുകളുമായി പാർലമെന്‍റിലേക്ക് ട്രാക്ടർ ഓടിച്ച് രാഹുൽ
Tuesday, July 27, 2021 1:43 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു പാ​ർ​ല​മെ​ന്‍റി​ലേ​ക്കു ട്രാ​ക്ട​ർ ഓ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ രാ​ഹു​ലി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞ പോ​ലീ​സ് ട്രാ​ക്ട​ർ അ​ക​ത്തേ​ക്കു ക​ട​ത്തിവി​ട്ടി​ല്ല.

കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്. കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നും ത​യാ​റാ​കു​ന്നി​ല്ല. വി​വാ​ദ കാ​ർ​ഷി​ക ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചേ മ​തി​യാ​കൂ. കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും ര​ണ്ടോ മൂ​ന്നോ വ​ന്പ​ൻ വ്യ​വ​സാ​യി​ക​ൾ​ക്കു മാ​ത്ര​മേ ഗു​ണം ചെ​യ്യൂ എ​ന്ന കാ​ര്യം രാ​ജ്യ​ത്തി​ന് മു​ഴു​വ​ൻ അ​റി​യാം. നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ചെ​യ്യു​ന്ന​വ​രെ സ​ർ​ക്കാ​ർ ഭീ​ക​ര​ർ ആ​യാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. യ​ഥാ​ർ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾത​ന്നെ സ​ർ​ക്കാ​ർ ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.


അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ ട്രാ​ക്ട​ർ റാ​ലി ക​ന​ത്ത സു​ര​ക്ഷാ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല, യൂ​ത്ത് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബി.​വി. ശ്രീ​നി​വാ​സ്, ദീ​പേ​ന്ദ​ർ സിം​ഗ് ഹൂ​ഡ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു പോ​ലീ​സ് മ​ന്ദി​ർ മാ​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടുപോ​യി. രാ​ഹു​ൽ ഓ​ടി​ച്ചു കൊ​ണ്ടുവ​ന്ന ട്രാ​ക്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.