തെന്നിന്ത്യൻ സിനിമാതാരം ജയന്തി അന്തരിച്ചു
തെന്നിന്ത്യൻ സിനിമാതാരം  ജയന്തി അന്തരിച്ചു
Tuesday, July 27, 2021 1:43 AM IST
ബം​​​ഗ​​​ളൂ​​​രു: ബ്ലാ​​​ക്ക് ആ​​​ൻ​​​ഡ് വൈ​​​റ്റ് സി​​​നി​​​മ​​​ക​​​ളു​​​ടെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്ന പ്ര​​​മു​​​ഖ ന​​​ടി ജ​​​യ​​​ന്തി(76)​​​അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. മൃതദേഹം സംസ്കരിച്ചു.

എം​​​ജി​​​ആ​​​ർ, എ​​​ൻ.​​​ടി. രാ​​​മ​​​റാ​​​വു, ജ​​​മി​​​നി ഗ​​​ണേ​​​ശ​​​ൻ, ഡോ. ​​​രാ​​​ജ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം നി​​​ര​​​വ​​​ധി സി​​​നി​​​മ​​​ക​​​ളി​​​ൽ നാ​​​യി​​​ക​​​യാ​​​യി​​​രു​​​ന്ന ജ​​​യ​​​ന്തി ക​​​ന്ന​​​ഡ സി​​​നി​​​മ​​​യി​​​ലെ അ​​​ഭി​​​ന​​​യ ശാ​​​ര​​​ദ എ​​​ന്ന പേ​​​രി​​​ലാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ക​​​ന്ന​​​ഡ, തെ​​​ലു​​​ങ്ക്, ത​​​മി​​​ഴ്, മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, മ​​​റാ​​​ഠി ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചു.

1962ൽ ​​​കു​​​ഞ്ചാ​​​ക്കോ സം​​​വി​​​ധാ​​​നം ചെ​​​യ്ത പാ​​​ലാ​​​ട്ടു​​​കോ​​​മ​​​ൻ എ​​​ന്ന സി​​​നി​​​മ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു സു​​​പ​​​രി​​​ചി​​​ത​​​യാ​​​യ​​​ത്. പി​​​ന്നീ​​​ട് 1965ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ കാ​​​ട്ടു​​​പൂ​​​ക്ക​​​ൾ, ക​​​ളി​​​യോ​​​ടം, ല​​​ക്ഷ​​​പ്ര​​​ഭു, ക​​​റു​​​ത്ത പൗ​​​ർ​​​ണ​​​മി, വി​​​ല​​​ക്ക​​​പ്പെ​​​ട്ട ക​​​നി എ​​​ന്നീ മ​​​ല​​​യാ​​​ള ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചു. 2011 ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ക​​​ന്ന​​​ഡ സി​​​നി​​​മ ന​​​മി​​​ത ഐ ​​​ല​​​വ് യു ​​​ആ​​​ണ് അ​​​വ​​​സാ​​​ന​​​ചി​​​ത്രം. 2016ൽ ​​​നെ​​​റ്റ്ഫ്ളി​​​ക്സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ബ്രൗ​​​ണ്‍ നേ​​​ഷ​​​ൻ എ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​മ​​​ഡി സീ​​​രി​​​യ​​​ലി​​​ലും വേ​​​ഷ​​​മി​​​ട്ടു. നാ​​​ലു​​​ത​​​വ​​​ണ മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വാ​​​ർ​​​ഡും ര​​​ണ്ടു​​​ത​​​വ​​​ണ മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രവും ല​​​ഭി​​​ച്ചു, മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള​​​ഫി​​​ലിം ഫെ​​​യ​​​ർ പു​​​ര​​​സ്കാ​​​രം ര​​​ണ്ടു ത​​​വ​​​ണ സ്വ​​​ന്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.