പ്രാദേശിക പാർട്ടികൾ ദേശീയമുന്നണി രൂപവത്കരിക്കണം: ബാദൽ
പ്രാദേശിക പാർട്ടികൾ ദേശീയമുന്നണി രൂപവത്കരിക്കണം: ബാദൽ
Monday, July 26, 2021 12:34 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 2024 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യെ നേ​​​രി​​​ടാ​​​ൻ പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി​​​ക​​​ൾ ഒ​​​രു​​​മി​​​ച്ച് ദേ​​​ശീ​​​യ മു​​​ന്ന​​​ണി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ശി​​​രോ​​​മ​​​ണി അ​​​കാ​​​ലിദ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ഖ്ബീ​​​ർ സിം​​​ഗ് ബാ​​​ദ​​​ൽ. ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള അ​​​കാ​​​ലിദ​​​ളി​​​ന്‍റെ ബ​​​ന്ധം അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​കാ​​​ലി​​​ദ​​​ൾ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പാ​​​ർ​​​ട്ടി​​​യാ​​​ണ്. അ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് പാ​​​ർ​​​ട്ടി പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ കാ​​​ത​​​ൽ. അ​​​തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു പാ​​​ർ​​​ട്ടി ഒ​​​രി​​​ക്ക​​​ലും ത​​​യാ​​​റ​​​ല്ല. എ​​​ന്തൊ​​​ക്കെ ന​​​ഷ്ടം നേ​​​രി​​​ടേ​​​
ണ്ടിവ​​​ന്നാ​​​ലും പ​​​ഞ്ചാ​​​ബി​​​ൽ കാ​​​ർ​​​ഷി​​​ക നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല -​​​ബാ​​​ദ​​​ൽ പ​​​റ​​​ഞ്ഞു.


കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന കാ​​​ർ​​​ഷി​​​ക​​​നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു അ​​​കാ​​​ലിദ​​​ൾ എ​​​ൻ​​​ഡി​​​എ വി​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ലാണ് ബാ​​​ദ​​​ലി​​​ന്‍റെ ഭാ​​​ര്യ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഹ​​​ർ​​​സി​​​മ്ര​​​ത് കൗ​​​ർ രാ​​​ജി​​​വ​​​ച്ച​​​ത്.

ബി​​​എ​​​സ്പി​​​യു​​​മാ​​​യി അ​​​കാ​​​ലി ദ​​​ൾ ഉ​​​ണ്ടാ​​​ക്കി​​​യ സ​​​ഖ്യം സ്ഥി​​​ര​​​മാ​​​ണെ​​​ന്നു ബാ​​​ദ​​​ൽ പ​​​റ​​​ഞ്ഞു. ദ​​​ളി​​​ത​​​ർ ഏ​​​റെ​​​യു​​​ള്ള പ​​​ഞ്ചാ​​​ബി​​​ൽ ബി​​​എ​​​സ്പി​​​യു​​​മാ​​​യു​​​ള്ള സ​​​ഖ്യം വ​​​ഴി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് അ​​​കാ​​​ലിദ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.