യുപിയിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമില്ലെന്ന് എഐഎംഐഎം
യുപിയിൽ സമാജ്‌വാദി പാർട്ടിയുമായി  സഖ്യമില്ലെന്ന് എഐഎംഐഎം
Monday, July 26, 2021 12:33 AM IST
ല​​​ക്നോ: അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന യു​​​പി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്നു അ​​​സാ​​​ദു​​​ദ്ദീ​​​ൻ ഒ​​​വൈ​​​സി ന​​​യി​​​ക്കു​​​ന്ന ഓ​​​ൾ ഇ​​​ന്ത്യ മ​​​ജ്‌​​​ലി​​​സ്-​​​ഇ- ഇ​​​ത്തേ​​​ഹാ​​​ദു​​​ൽ മു​​​സ്‌​​​ലി​​​മീ​​​ൻ(​​​എ​​​ഐ​​​എം​​​ഐ​​​എം). യു​​​പി​​​യി​​​ൽ 100 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് എ​​​ഐ​​​എം​​​ഐ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷൗ​​​ക്ക​​​ത്ത് അ​​​ലി പ​​​റ​​​ഞ്ഞു.

അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ മു​​​സ്‌​​​ലിം നേ​​​താ​​​വി​​​നെ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കി​​​യാ​​​ൽ സ​​​ഖ്യ​​​മാ​​​കാ​​​മെ​​​ന്ന് താ​​​നോ ഒ​​​വൈ​​​സി​​​യോ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​നോ​​​ടു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് ഷൗ​​​ക്ക​​​ത്ത് അ​​​ലി വ്യ​​​ക്ത​​​മാ​​​ക്കി. 2012ൽ ​​​മു​​​സ്‌​​​ലിം വോ​​​ട്ട് നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി മു​​​സ്‌​​​ലി​​​മി​​​നെ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കി​​​യി​​​ല്ലെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് ഷൗ​​​ക്ക​​​ത്ത് അ​​​ലി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


യു​​​പി​​​യി​​​ൽ 110 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 30-39 ശ​​​ത​​​മാ​​​നം മു​​​സ്‌​​​ലിം വോ​​​ട്ടു​​​ണ്ട്. 44 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 40-49 ശ​​​ത​​​മാ​​​ന​​​വും 11 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 50-65 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു മു​​​സ്‌​​​ലിം വോ​​​ട്ട്. 2017ൽ 38 ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ഐ​​​എം​​​ഐ​​​എം മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും ഒ​​​ന്നി​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.