ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകൾ: നിയമമന്ത്രിയുടേതു തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയെന്നു ജോണ്‍ ബ്രിട്ടാസ്
ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകൾ: നിയമമന്ത്രിയുടേതു തെറ്റിദ്ധരിപ്പിക്കുന്ന  മറുപടിയെന്നു ജോണ്‍ ബ്രിട്ടാസ്
Sunday, July 25, 2021 12:39 AM IST
ന്യൂ​ഡ​ൽ​ഹി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു രാ​ജ്യ​സ​ഭ​യി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന മ​റു​പ​ടി​യാ​ണു ന​ൽ​കി​യ​തെ​ന്നു ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്യ​സ​ഭ​യി​ൽ അ​ദ്ദേ​ഹം അ​വ​കാ​ശലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി.

ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​ത് എ​ക്സി​ക്യൂ​ട്ടീ​വും ജു​ഡീ​ഷറി​യും ത​മ്മി​ൽ നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന ഏ​കീ​കൃ​ത​വും സ​ഹ​ക​ര​ണ​പ​ര​വു​മാ​യ പ്ര​ക്രി​യ​യാ​യ​തി​നാ​ൽ സ​മ​യ​പ​രി​ധി സൂ​ചി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് നി​യ​മമ​ന്ത്രി എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി.


ഒ​രുവ​ർ​ഷ​ത്തി​നി​ടെ നി​യ​മ​ന​ത്തി​നാ​യി സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം എ​ത്ര ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്തെ​ന്നും ആ ​ശി​പാ​ർ​ശ​ക​ളി​ൽനി​ന്ന് എ​ത്ര ജ​ഡ്ജി​മാ​രെ നി​യ​മി​ച്ചു എ​ന്നു​മാ​യി​രു​ന്നു ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ ചോ​ദ്യം. എ​ന്നാ​ൽ മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി, ഇ​തു സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് എം​പി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

മ​ന്ത്രി​യു​ടെ മ​റു​പ​ടി സു​പ്രീം കോ​ട​തി​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്നും പ​ദ​വി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും സ​ഭ​യെ മ​നഃ​പൂ​ർ​വം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.