പള്ളി പൊളിച്ചതിൽ ശക്തമായ നടപടി; ആശങ്ക വേണ്ടെന്ന് അമിത് ഷാ
പള്ളി പൊളിച്ചതിൽ ശക്തമായ നടപടി; ആശങ്ക വേണ്ടെന്ന് അമിത് ഷാ
Saturday, July 24, 2021 1:40 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡോ സ​രാ​യ് ലി​റ്റി​ൽ ഫ്ള​വ​ർ സീ​റോ മ​ല​ബാ​ർ പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി​യ​തി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രി​ൽനി​ന്നു വി​ശ​ദ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ. ​ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം ത​ക​ർ​ത്ത സം​ഭ​വം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കാ​ണു​ന്ന​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ മ​ന്ത്രി അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ ക​ത്തോ​ലി​ക്കാ പ​ള്ളി ഇ​ടി​ച്ചു​നി​ര​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ലോ​ക്സ​ഭ​യി​ൽ സ​ബ്മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​ടു​ത്ത​യാ​ഴ്ച നേ​രി​ട്ടു സം​സാ​രി​ക്കാ​മെ​ന്ന് അ​മി​ത് ഷാ ​ഇ​ന്ന​ലെ ത​ന്നോ​ടു പ​റ​ഞ്ഞു​വെ​ന്നും ചാ​ഴി​കാ​ട​ൻ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് യാ​തൊ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞ​താ​യി കൊ​ടി​ക്കു​ന്നി​ൽ അ​റി​യി​ച്ചു. വി​ഷ​യം കേ​ന്ദ്ര ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ള്ളി പൊ​ളി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ റി​പ്പോ​ർ​ട്ട് ഇ​ന്നോ നാ​ളെ​യോ കി​ട്ടു​മെ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​മി​ത് ഷാ ​പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ബി​ഷ​പ്പി​നെ​യും വി​ശ്വാ​സീ സ​മൂ​ഹ​ത്തെ​യും അ​റി​യി​ക്കാ​ൻ മ​ന്ത്രി അ​മി​ത് ഷാ ​ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.


ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ ആ​രാ​ധ​നാസ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന നേ​ർ​ക്കാ​ഴ്ച​യാ​ണ് അ​ന്ധേ​രി​യ മോ​ഡി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം ത​ക​ർ​ത്ത ന​ട​പ​ടി​യെ​ന്ന് അ​മി​ത് ഷാ​യെ കൊ​ടി​ക്കു​ന്നി​ൽ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് എം​പി​മാ​രും പ​ഞ്ചാ​ബി​ലെ അ​കാ​ലി​ദ​ൾ എം​പി​മാ​രും ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക എം​എ​ൽ​എ​യും കോ​ണ്‍ഗ്ര​സ് പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ നേ​ര​ത്തെ അ​ന്ധേ​രി​യ മോ​ഡി​ലു​ള്ള ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സീ​റോ മ​ല​ങ്ക​ര സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര, ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രും ഡ​ൽ​ഹി സ​ർ​ക്കാ​രി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ടി​ച്ചു​നി​ര​ത്തി​യ പ​ള്ളി സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.